ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും മലയാള സിനിമയിലെ സർവകാല ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ മാസ്സ് ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കേരളത്തിലെ സാധാരണ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിനോടകം 175 കോടി ആഗോള ഗ്രോസ് പിന്നിട്ട എമ്പുരാന് മുന്നിൽ ഇനി ബാക്കിയുള്ളത് 241 കോടി ആഗോള ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം മാത്രമാണ്.
അഞ്ചാം ദിനം തന്നെ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് മറികടക്കുമെന്നു ഉറപ്പായ ചിത്രത്തിന്റെ വിദേശ ഗ്രോസ് മാത്രം 100 കോടിയാണ് നാലാം ദിനം പിന്നിട്ടത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗംഭീര പ്രകടനം നടത്തുന്ന ചിത്രം, അവിടെ നിന്ന് 30 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം തന്നെ ആദ്യ ദിന ഗ്രോസ്, ആദ്യ വീക്കെൻഡ് ഗ്രോസ്, ഓവർസീസ് ഗ്രോസ് എന്നിവയിൽ ഓൾ ടൈം റെക്കോർഡ് സൃഷ്‌ടിച്ച ചിത്രം, യുകെ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യൂറോപ്പ് എന്നിവിടങ്ങളിൽ മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.
അമേരിക്കയിൽ നിന്ന് ആദ്യമായി 2 മില്യൺ ഗ്രോസ് നേടിയ മലയാള ചിത്രമായ എമ്പുരാൻ, ബ്രിട്ടനിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നു ആദ്യമായി 1 മില്യൺ ഗ്രോസ് നേടുന്ന ചിത്രവുമായി. ഇതിനെല്ലാം വെറും 4 ദിനമാണ് ചിത്രത്തിന് വേണ്ടി വന്നതെന്നാണ് ഏറ്റവും ആശ്ചര്യ ജനകമായ കാര്യം.
ഗൾഫിലും മലയാളത്തിലെ ഓൾ ടൈം റേക്കോഡ് ഗ്രോസിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ നാല് ദിനം കൊണ്ട് ചിത്രം നേടിയ ഗൾഫ് ഗ്രോസ് മാത്രം 50 കോടിക്ക് മുകളിലാണ്. മലയാളത്തിലെ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന ബഹുമതിയും എമ്പുരാൻ അഞ്ചാം ദിനമോ ആറാം ദിനമോ സ്വന്തമാക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് തന്നെ 1700 ൽ കൂടുതൽ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രം കേരളത്തിൽ മാത്രം കളിച്ചത്.
ചിത്രത്തിന്റെ അഞ്ചാം ദിനത്തിലെ കേരളാ അഡ്വാൻസ് ബുക്കിംഗ് മാത്രം 8 കോടിയോളമാണ് എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. എണ്ണിയാൽ ഒടുങ്ങാത്ത ചെറുതും വലുതുമായ ഒട്ടേറെ റെക്കോർഡുകളാണ് വെറും നാലുദിവസം കൊണ്ട് ഈ ചിത്രം സൃഷ്ടിച്ചത്. ഇരുപതാം നൂറ്റാണ്ടും ചിത്രവും കിലുക്കവും മണിച്ചിത്രത്താഴും ചന്ദ്രലേഖയും ആറാം തമ്പുരാനും നരസിംഹവും ദൃശ്യവും പുലി മുരുകനും ലൂസിഫറും പോലെ ഒരിക്കൽ കൂടി ഒരു മോഹൻലാൽ ചിത്രം മലയാള സിനിമയുടെ മാർക്കറ്റ് സമവാക്യങ്ങളും റെക്കോർഡ് പുസ്തകങ്ങളും ഡബിൾ മാർജിനിൽ തിരുത്തിയെഴുതുന്ന കാഴ്ചയാണ് എമ്പുരാനും സമ്മാനിക്കുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.