ഉണ്ട എന്ന മമ്മൂട്ടി ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോൾ അതിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കൂടി പ്രേക്ഷകരുടെ കയ്യടി വാങ്ങി എടുക്കുകയാണ്. മമ്മൂട്ടിയുടെ എസ് ഐ മണികണ്ഠനും, ലുക്മാൻ, ഷൈൻ ടോം ചാക്കോ , അർജുൻ അശോകൻ, ഭഗവൻ തിവാരി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. അതിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനം ആണ് ലളിത എന്ന കഥാപാത്രം ആയി അഭിനയിച്ച ഈശ്വരി റാവുവും നേടിയത്. എസ് ഐ മണികണ്ഠന്റെ ഭാര്യ ആയി വളരെ ചെറിയ വേഷത്തിൽ ആണ് ഈശ്വരി റാവു എത്തുന്നത് എങ്കിലും മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ ലളിതയും ആയുള്ള ഫോൺ സംഭാഷണങ്ങൾ ആണ് സഹായിക്കുന്നത്. ആ അർത്ഥത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം തന്നെയാണ് ഉണ്ടയിലെ ലളിത.
തന്റെ സ്വാഭാവികമായ പ്രകടനത്തിലൂടെ ഈശ്വരി റാവു ആ വേഷം ഭംഗിയാക്കിയിട്ടുമുണ്ട്. തലൈവർ രജനികാന്ത് അഭിനയിച്ച കാല എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികാ വേഷത്തിൽ ഈശ്വരി റാവു നടത്തിയ പ്രകടനം ഏവരുടെയും മനസ്സിൽ ഉണ്ട്. ഉണ്ടയിലെ തന്റെ ചെറിയ കഥാപാത്രത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് ഈ നടി. ബാലു മഹേന്ദ്ര ഒരുക്കിയ രാമൻ അബ്ദുള്ള എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഈശ്വരി തമിഴ്,കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. സംവിധായകൻ ആയ എൽ രാജ ആണ് ഈശ്വരി റാവുവിന്റെ ഭർത്താവ്. ജയറാം നായകനായ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് ഈശ്വരി ആയിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.