ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയുടെ അഭിമാനമുയർത്തി കൊണ്ട് ഈ മ യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിളങ്ങുന്ന നേട്ടം കരസ്ഥമാക്കി. ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ചെമ്പൻ വിനോദ് കരസ്ഥമാക്കിയപ്പോൾ മികച്ച സംവിധായകന് ഉള്ള അവാർഡ് ലഭിച്ചത് ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കു ആണ്. മികച്ച നടനുള്ള രജത പുരസ്‌കാരം ചെമ്പൻ വിനോദ് ഏറ്റു വാങ്ങി. പത്തു ലക്ഷം രൂപയാണ് മികച്ച നടനുള്ള സമ്മാനത്തുക. മികച്ച സംവിധായകനുള്ള മയൂര പുരസ്കാരവും പതിനഞ്ചു ലക്ഷം രൂപയും ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.
കഴിഞ്ഞ തവണ മികച്ച നടിക്കുള്ള അവാർഡ് ആണ് മലയാളത്തിന് ലഭിച്ചത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതി ആണ് ആ അവാർഡ് നേടിയെടുത്തത്. സെർജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഉക്രേനിയൻ- റഷ്യൻ ചിത്രമായ ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം ലഭിച്ചത്. കിഴക്കൻ ഉക്രൈനിൽ ഉള്ള ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ അവതരിപ്പിച്ച ചിത്രമാണ് ഇത്. വെൻ ദി ട്രീസ് ഫാൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയത് അനസ്താസ്യ പുസ്‌തോവിച് ആണ്. മികച്ച നവാഗത സംവിധായകന് ഉള്ള പുരസ്‌കാരം നേടിയത് ഫിലിപ്പീൻസ് ചിത്രമായ റെസ്‌പെട്ടോ ഒരുക്കിയ ആൽബർട്ടോ മോന്റെറാസ് ആണ്. പ്രത്യേക ജൂറി പരാമർശം ലഭിച്ചത് ചെഴിയാൻ ഒരുക്കിയ ടു ലെറ്റ് എന്ന തമിഴ് ചിത്രമാണ്. വാക്കിങ് വിത്ത് ദി വിൻഡ് എന്ന ഹിന്ദി ചിത്രം ഐ സി എഫ് ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം നേടിയെടുത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.