മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ട്വൻറ്റി ട്വൻറ്റി. 2008 ൽ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾ എല്ലാം തന്നെ ഭാഗമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ്, ഇന്ദ്രജിത് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് ആയിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. മലയാള സിനിമയിൽ കഷ്ടത അനുഭവിക്കുന്ന ചലച്ചിത്ര താരങ്ങൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി അമ്മ സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയിരുന്നത്. ഉദയ് കൃഷ്ണ സിബി കെ തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരുന്നത്. കോവിഡിന്റെ കടന്ന് വരവ് സിനിമ മേഖല വലിയൊരു പ്രതിസന്ധിൽ ആയിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും ഒരുപാട് സീനിയർ താരങ്ങളെയും ദിവസവേതനത്തിനായി സിനിമയിൽ പ്രവർത്തികരിക്കുന്നവരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇവരെ സഹായിക്കുവനായി അമ്മ സംഘടന വീണ്ടും ഒരു സിനിമ ഒരുക്കുവാൻ ഒരുങ്ങുകയാണ്.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന മൾട്ടിസ്റ്റാർറർ ചിത്രത്തിൽ മലയാളത്തിലെ മുൻനിര നടീനടന്മാർ ഭാഗമാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടി ഭാവന ചിത്രത്തിൽ ഉണ്ടാവില്ലയെന്ന് ഇടവേള ബാബു തുറന്ന് പറഞ്ഞിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ നടി ഭാവന അമ്മ സംഘടനയുടെ അംഗമല്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ സംഘടനയുടെ നേതൃത്വത്തിൽ മുൻപ് ഒരുക്കിയിരുന്ന ട്വൻറ്റി ട്വൻറ്റി എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ഭാവന കൈകാര്യം ചെയ്തിരുന്നു. ട്വൻറ്റി ട്വൻറ്റി എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി ആദ്യം പറഞ്ഞിരുന്നു എന്ന് ഇടവേള ബാബു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെ മറ്റ് താരങ്ങളോട് പറഞ്ഞപ്പോൾ അന്ന് തന്നെ ഓടിക്കാൻ ശ്രമിച്ചുവെന്നും ഇടവേള ബാബു പറയുകയുണ്ടായി. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താല്‍ പടം പരാജയപ്പെടുമെന്ന് അവര്‍ പറഞ്ഞെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.