സിനിമ മോഹവുമായി വരുന്ന ചെറുപ്പക്കാർക്ക് വെള്ളിത്തിരയിലേക്ക് ഒരു വാതിൽ തുറക്കാൻ മലയാളത്തിലെ പ്രമുഖ ബാനറായ ഇ ഫോർ എന്റർടൈന്മെന്റ്സ് ഒരുക്കിയ പുതിയ സംരംഭമാണ് ഇ ഫോർ എക്‌സ്‌പെരിമെന്റ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ‘ലില്ലി’യാണ് ഇ ഫോർ എക്‌സ്‌പെരിമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം.
ഒട്ടേറെ പുതുമുഖങ്ങളാണ് ലില്ലിയിലൂടെ സിനിമ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ശ്രീരാജ് രവീന്ദ്രൻ എന്ന ഒരു പുതുമുഖ ക്യാമറാമാനാണ്.
ലില്ലിയിലൂടെ ശ്രീരാജിന്റെ ഭാഗ്യം തെളിഞ്ഞു എന്ന് വേണം പറയാൻ. സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ പുതിയ കന്നഡ ചിത്രത്തിൽ ശ്രീരാജാണ് ക്യാമറാമാൻ ആകുന്നത്. അതും കന്നഡയിൽ നവ തരംഗം തീർത്ത രക്ഷിത് ഷെട്ടിയുടെ ചിത്രത്തിൽ.. !!
ഇ ഫോർ എക്സ്പെരിമെന്റിന്റെ ‘സാരഥി’യായ സിവി സാരഥിയുടെ നിർദ്ദേശ പ്രകാരം സെന്ന ഹെഗ്‌ഡെ തന്റെ ചിത്രത്തിൽ ശ്രീരാജ് രവീന്ദ്രനെ ക്യാമറാമാൻ ആക്കുകയായിരുന്നു. ആദ്യ ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് അതിന്റെ നിർമ്മാതാവിൽ നിന്നും ഇങ്ങനെയൊരു വലിയ അവസരം ശ്രീരാജിന് കൈവന്നത്.
കിരിക്ക് പാർട്ടി, ഉലിദവരു കണ്ടന്റേ, റിക്കി എന്നീ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിലെ വിലയേറിയ താരമായി മാറിയ രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിലാണ് ശ്രീരാജ് ഇനി ക്യാമറ ചലിപ്പിക്കുക.
പ്രഥമ ചിത്രം തിയേറ്ററുകളിൽ എത്തും മുന്നേ ഇ ഫോർ എക്‌സ്‌പെരിമെന്റ് സിനിമ മേഖലയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ഇ ഫോർ എക്‌സ്‌പെരിമെന്റിന്റെ പുതിയ ‘എക്‌സ്‌പെരിമെന്റു’കൾക്ക് കാത്തിരിക്കാം.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.