നടൻ വിജയ് ബാബു ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഫ്രൈഡേ ഫിലിം ഹൌസ് എന്ന പോപ്പുലർ സിനിമാ നിർമ്മാണ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരു ബലാത്സംഘ കേസ് വന്നതാണ് വലിയ വിവാദമായത്. കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിനെതിരെ വന്നിരിക്കുന്ന പരാതി. പിന്നീട് വിജയ് ബാബു പൊലീസിന് പിടി കൊടുക്കാതെ രാജ്യം വിടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ജോർജിയയിലാണെന്നും വാർത്തകൾ വന്നിരുന്നു.
വിജയ് ബാബു വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്ത ശിക്ഷാ നിലപാട് കുറഞ്ഞു പോയെന്ന് പറഞ്ഞ് അമ്മയുടെ ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിലെ ചില നടിമാർ രാജി വെച്ചതും വാർത്തയായിരുന്നു. ഇപ്പോഴിതാ വിജയ് ബാബു വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി ദുർഗാ കൃഷ്ണ. ഉടൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ദുർഗാ തന്റെ നിലപാട് പറഞ്ഞത്. ഈ വിഷയത്തിൽ വിജയ് ബാബു കുറ്റക്കാരനാണോ അല്ലയോ എന്നതിനെ കുറിച്ച് തനിക്ക് ധാരണയില്ലാത്തത് കൊണ്ടാണ് ഇതിനെക്കുറിച്ച് ഒരു പൊതു പ്രതികരണം നടത്താത്തതെന്നും, എന്നാൽ കേസ് നൽകിയ പെണ്കുട്ടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയത് വലിയ തെറ്റാണെന്നും, ആ തെറ്റിന് വിജയ് ബാബു ശിക്ഷയർഹിക്കുന്നുണ്ടെന്നും ദുർഗാ കൃഷ്ണ തുറന്ന് പറയുന്നു. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്‌ത ദുർഗയുടെ ഉടലെന്ന ചിത്രം ഇപ്പോൾ വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.