തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കാണ് ദുല്‍ഖര്‍ നീങ്ങുന്നത്. അതും മലയാളത്തില്‍ അല്ല, അന്യ ഭാഷകളില്‍ ആണെന്നുള്ളതാണ് കൌതുകം. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി വമ്പന്‍ സിനിമകളാണ് ദുല്‍ഖറിനെ കാത്തിരിക്കുന്നത്. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന മഹാനടി എന്ന തെലുങ്ക് ചിത്രം കഴിഞ്ഞാല്‍ ദുല്‍ഖര്‍ തന്റെ ആദ്യ ഹിന്ദി ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
പഴയകാല നടി സാവിത്രിയുടെ കഥ പറയുന്ന മഹാനടിയില്‍ ജെമനി ഗണേഷന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ എത്തുന്നത്. ഹൈദരബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
അക്ഷയ് ഖുറാനയാണ് ദുല്‍ഖറിന്റെ ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത്. ഇര്ഫാന് ഖാന്, മിഥില പര്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റോണി സ്ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ ആദ്യം കൊച്ചിയില്‍ ഷൂട്ടിങ്ങ് ആരംഭിക്കും
ഈ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാള സിനിമ ചെയ്യുമോ അതോ അന്യ ഭാഷ ചിത്രം തന്നെയാകുമോ ചെയ്യുക എന്നതില്‍ ഉറപ്പില്ല. എന്തുതന്നെയായാലും ദുല്‍ഖര്‍ എന്ന നടന്റെ സ്റ്റാര്‍ വാല്യൂ ആണ് ഇത് തെളിയിക്കുന്നത്.
ഇത്ര ചുരുങ്ങിയ കാലം കൊണ്ട് അന്യ ഭാഷകളിലെ വമ്പന്‍ സിനിമകളുടെ ഭാഗമാകാന്‍ അവസരം ലഭിച്ച നടന്മാര് കുറവാണ്. മോളിവുഡിലെ പോലെ മറ്റ് ഇന്റസ്ട്രിയിലും വെന്നിക്കൊടി പാറിക്കാന്‍ ദുല്ക്കരിന് കഴിയുമോ എന്ന് നോക്കാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.