അൻവർ റഷീദിന്റെ ചിത്രത്തിൽ ദുൽഖർ പോലീസ് മാസ്സ് വേഷത്തിലെത്തുന്നു. ശിവപ്രസാദ് എന്ന പുതുമുഖം തിരക്കഥ എഴുതുന്ന ചിത്രം ദുൽഖറിന്റെ ആദ്യ മാസ്സ് ചിത്രമായിരിക്കും എന്നാണ് സൂചന.
ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽഖർ പോലീസ് വേഷം ചെയ്തിരുന്നു. എന്നാൽ വിക്രമാദിത്യൻ ഒരു പോലീസ് കഥയായിരുന്നില്ല. മുഴുനീള പോലീസ് വേഷമായിരിക്കും ദുൽഖറിന് ഈ ചിത്രത്തിൽ.
ദുൽഖറിന്റെ ഈ മാസ്സ് എന്റർടൈനർ ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ആണ്. ഉസ്താദ് ഹോട്ടൽ എന്ന വിജയ ചിത്രത്തിന് ശേഷം ദുൽഖറും അൻവർ റഷീദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.
ബിപിൻ ചന്ദ്രൻ തിരക്കഥ എഴുതി സലാം ബുക്കാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ പോലീസ് വേഷം ചെയ്യുന്നതായി വാർത്ത വന്നിരുന്നു. എന്നാൽ അൻവർ റഷീദിന്റെ ഈ സിനിമക്ക് ശേഷമായിരിക്കും സലാം ബുക്കാരിയുടെ ദുൽഖർ ചിത്രമുണ്ടാവുക. സലാം ബുക്കാരി ചിത്രം നിർമിക്കുന്നത് അൻവർ റഷീദ് തന്നെയായാണ്.
ഏറെ പ്രതീക്ഷയോടെയാണ് ദുൽഖർ ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ മിളച്ച സംവിധായകരിൽ ഒരാളും മികച്ച യുവനടന്മാരിൽ ഒരാളും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ എത്തുന്ന ട്രാൻസ് ആണ് ഇപ്പോൾ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ. ട്രാൻസിന്റെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ആണ് ദുൽഖറിനെ പോലീസ് വേഷത്തിലവതരിപ്പിക്കുന്ന അൻവർ റഷീദ് ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.