മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമായ കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. വരുന്ന നവംബർ പന്ത്രണ്ടിന് ആണ് ഈ ചിത്രം പുറത്തു വരിക. കേരളത്തിലെ 450 സ്‌ക്രീനിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം നാലു ഭാഷകളിൽ ആയാണ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രവും, പിന്നീട് കൂതറ എന്ന ചിത്രവും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം കണ്ടതിനു ശേഷം തന്റെ അച്ഛനായ മമ്മൂട്ടി എന്താണ് പറഞ്ഞത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. കുറുപ്പ് തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്നാണ് സിനിമ കണ്ട ശേഷം മമ്മൂട്ടി പറഞ്ഞതെന്ന് ദുൽഖർ സൽമാൻ പറയുന്നു. കുറുപ്പിന്റെ തിയറ്റർ റിലീസ് റിസ്ക് തന്നെയാണെന്നും പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുമായി നടത്തിയ പത്രസമ്മേളനത്തിൽ ആണ് ദുൽഖർ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പൊതുവേ അങ്ങനെ അഭിപ്രായം പറയാത്ത ആളാണ് വാപ്പച്ചി എന്നും ഈ ചിത്രം കണ്ടതിനു ശേഷം പറഞ്ഞത് ഇതൊരു നല്ല സിനിമാറ്റിക് അനുഭവമാകുമെന്നാണെന്നും ദുൽഖർ പറഞ്ഞു.
തന്റെ ഏറ്റവും വലിയ ചിത്രമാണ് കുറുപ്പെന്നും ദുൽഖർ എടുത്തു പറയുന്നുണ്ട്. ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.