മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ ഉണ്ട്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമികയാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ തമിഴ് ചിത്രം. അദിതി റാവു, കാജൽ അഗർവാൾ എന്നിവർ നായികാ വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്. ഇപ്പോഴിതാ ഇതിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ കലൈജ്ഞര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ ദുൽഖർ പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്. ആള്‍ക്കൂട്ടത്തിനൊപ്പം നില്ക്കുമ്പോള് താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ആണ് ദുൽഖർ പറയുന്നത്. പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യം ആണെന്നും കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ് എന്നും ദുൽഖർ പറയുന്നു.
എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്ക്കുമ്പോള് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത് എന്ന് പറയുന്ന ദുൽഖർ, തനിക്കു ഏറ്റവും ഇഷ്ടമുള്ള കാര്യമാണത് എന്നാണ് പറയുന്നത്. റോഷന് ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ആണ് ദുൽഖർ നായകനായി എത്തുന്ന അടുത്ത റിലീസ്. മാര്‍ച്ച് 18 ന് സോണി ലൈവിലൂടെയാണ് നേരിട്ടുള്ള ഒറ്റിറ്റി റിലീസായി ഈ ചിത്രം എത്തുന്നത്. ഇത് കൂടാതെ ചുപ് എന്ന ഹിന്ദി ചിത്രവും, ഒരു തെലുങ്കു ചിത്രവും നെറ്റ്ഫ്ലിക്സിന്റെ ഒരു വെബ് സീരീസും ദുൽഖർ അഭിനയിച്ചു പുറത്തു വരാനുണ്ട്. മലയാളത്തിൽ ഇനി ദുൽഖർ ചെയ്യാൻ പോകുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ പോകുന്ന ഓതിരം കടകം, അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങൾ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.