ഇന്ന് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ പങ്കു വെച്ച ചിത്രങ്ങളും അതിനു അദ്ദേഹം നൽകിയ കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആ ചിത്രം എടുത്തത് ദുൽഖറിന്റെ അച്ഛനും മലയാളത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടി ആണെന്നതാണ് കൗതുകകരം. ഫോട്ടോഗ്രാഫിയിൽ ഏറെ കമ്പമുള്ള മമ്മൂട്ടി എടുത്ത ചിത്രങ്ങൾ പങ്കു വെച്ച് ദുൽഖർ കുറിച്ചിരിക്കുന്നത് ഇങ്ങനെ, “ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല..”. മമ്മൂട്ടിയെടുക്കുന്ന മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഏതായാലും ഇപ്പോൾ സ്വന്തം മകന്റെ ചിത്രങ്ങൾ തന്നെയാണ് സൂപ്പർ ഹിറ്റായി മാറിയത്. മലയാളത്തിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവെർസ് ഉള്ള നടനാണ് ദുൽഖർ എന്നത് കൊണ്ട് തന്നെ ദുൽഖർ പങ്കു വെച്ച ചിത്രങ്ങൾക്ക് വലിയ റീച് ആണ് കിട്ടിയത്.
അതിൽ തന്നെ ഇൻസ്റ്റഗ്രമിൽ ഏറ്റവും കൂടുതൽ ഫോളോവർസ് ഉള്ള മലയാളി നടൻ ആണ് ദുൽഖർ. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു ലഭിച്ച റീച്ചും ഗംഭീരമാണ്. കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ല എന്നും, ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് തന്റെ മുട്ട് വിറയ്ക്കുന്നുണ്ട് എന്നുമാണ് ചിത്രങ്ങൾ പങ്കു വെച്ച് ദുൽഖർ സൽമാൻ എഴുതിയിരിക്കുന്നത്. ദുൽഖർ നായകനായി ഒടുവിൽ എത്തിയത് റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് ആണ്. ഇനി തെലുങ്കു ചിത്രമായ സീത രാമം, ഹിന്ദി ചിത്രം ചുപ്, നെറ്റ് ഫ്ലിക്സ് സീരിസ് ആയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ് ദുൽഖർ അഭിനയിച്ചു റിലീസ് ആവാൻ ഉള്ളത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.