മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ പുതിയ ചിത്രമായ കുറുപ്പ് ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ നവംബർ പന്ത്രണ്ടിന് ആഗോള റിലീസ് ആയെത്തിയ ഈ ചിത്രം അമ്പതു കോടി ക്ലബിൽ എത്തിയിരുന്നു. ആദ്യമായാണ് ദുൽഖർ അഭിനയിച്ച ഒരു ചിത്രം ആ നേട്ടത്തിൽ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും ദുൽഖർ സൽമാൻ ആണ്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് വേണ്ടി വലിയ പ്രമോഷൻ ആണ് നിർമ്മാതാക്കൾ നടത്തിയത്. അത്തരത്തിൽ നടന്ന ഒരു തമിഴ് ടെലിവിഷൻ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ദളപതി വിജയ്‌യെ കുറിച്ചാണ് ദുൽഖർ അതിൽ സംസാരിച്ചത്. വിജയ് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ചിത്രം ഈ വർഷം പുറത്തു വന്ന മാസ്റ്റർ ആണെന്നും അതിൽ വിജയ്‌യുടെ നൃത്തമാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നും ദുൽഖർ പറയുന്നു.
ഇത്രയും കഠിനമായ ചുവടുകൾ ഒരുപാട് നേരം ദൈർഘ്യമുള്ള ഷോട്ടുകളിൽ എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്നോർത്താണ് ദുൽഖർ അത്ഭുതപ്പെടുന്നത്. തനിക്കു നൃത്തം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് എന്നും അതോർക്കുമ്പോൾ വിജയ് സർ ഇത്ര ഈസി ആയി ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ വലിയ ആശ്ചര്യമാണ് തോന്നുന്നത് എന്നും ദുൽഖർ പറഞ്ഞു. മാസ്റ്റർ എന്ന ചിത്രത്തിൽ ഒരു സൂപ്പർ ഹീറോ പോലെയാണ് വിജയ് എന്നും ദുൽകർ വിശദീകരിച്ചു. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന വിജയ്- വിജയ് സേതുപതി ചിത്രം ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റാണ്. അടുത്തിടെ നടന്ന അഭിമുഖത്തിൽ ഇതുപോലെ നടിപ്പിൻ നായകൻ സൂര്യയെ കുറിച്ചും ദുൽഖർ സൽമാൻ സംസാരിച്ചിരുന്നു. താൻ കടുത്തൊരു സൂര്യ ആരാധകൻ ആണെന്നും അന്ന് ദുൽഖർ വ്യക്തമാക്കിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.