തെലുങ്കു യുവ താരം അഖിൽ അക്കിനേനി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. അഖിലിനൊപ്പമുള്ള തന്റെ ചിത്രവും ദുൽഖർ അതോടൊപ്പം പങ്കു വെച്ചിട്ടുണ്ട്. ഇളയ സഹോദരന് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു എന്ന് കുറിച്ച ദുൽഖർ സൽമാൻ, അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജന്റ് കാണാൻ കാത്തിരിക്കുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഈ ചിത്രത്തിൽ അഖിലിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നത് ദുൽഖറിന്റെ അച്ഛനും മലയാളത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടി ആണ്. ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നും വാർത്തകൾ വരുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഓഗസ്റ്റ് പന്ത്രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേന്ദര്‍ റെഡ്ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. ഈ ചിത്രത്തിന്റെ ഹംഗറി, ഹൈദരാബാദ് ഷെഡ്യൂളിൽ അഭിനയിച്ച മമ്മൂട്ടി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തിരിച്ചെത്തിയത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ജേസൺ ബോണിന്റെ റീമേക് ആണ് ഈ ചിത്രം എന്ന് വാർത്തകൾ ഉണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.