തമിഴ് സിനിമാ പ്രേമികളും ആരാധകരും സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന തമിഴ് സൂപ്പർ താരം അജിത് കുമാർ ഇന്ന് തന്റെ നാല്പത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്നലെ മുതൽ തന്നെ തല അജിത് ആരാധകർ സോഷ്യൽ മീഡിയയിൽ അതിന്റെ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. അജിത്തിന്റെ ബര്ത്ഡേ ട്വീറ്റ് ഇപ്പോൾ തന്നെ ഏകദേശം എട്ടു മില്യണോടു അടുക്കുകയാണ് എന്നാണ് സൂചന. ആദ്യമായാണ് ഒരു തമിഴ് താരത്തിന്റെ ബര്ത്ഡേ ടാഗ് ട്വിറ്ററിൽ അഞ്ചു മില്യൺ തന്നെ പിന്നിടുന്നത്. ആരാധകർക്കൊപ്പം ഇന്ത്യൻ സിനിമാ ലോകത്തിലെ പ്രമുഖരും അജിത്തിന് ആശംസകളുമായി എത്തുന്നുണ്ട്. മലയാള സിനിമയിലെ മുപ്പതോളം സെലിബ്രിറ്റികൾ ചേർന്നാണ് അജിത് ഫാൻസിനു വേണ്ടിയുള്ള സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ റിലീസ് ചെയ്തത്. ഇപ്പോഴിതാ തല അജിത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ യുവ താരമായ ദുൽകർ സൽമാനാണ്.
സൂപ്പർ നോവ അജിത സാറിന് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം ആശംസിച്ചു കൊള്ളുന്നു എന്നാണ് ദുൽകർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പറഞ്ഞിരിക്കുന്നത്.ഉണ്ണി മുകുന്ദൻ, പാർവതി നായർ, അപർണ്ണ ബാലമുരളി ഒട്ടേറെ മലയാളം സിനിമാ താരങ്ങൾ അജിത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ എച് വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ എന്ന ചിത്രമാണ് അജിത് ചെയ്തു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൌൺ കാരണം ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുന്ന ഈ ചിത്രം നേരത്തെ പറഞ്ഞത് പോലെ ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാൻ പറ്റുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകരും ആരാധകരും. എച് വിനോദ് തന്നെയൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ നേർക്കൊണ്ട പാർവൈ ആയിരുന്നു അജിത്തിന്റെ മുൻ റിലീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.