താരങ്ങൾ നിർമ്മാണ രംഗത്തേക്കും എത്തുന്നത് ഇതാദ്യം ഒന്നുമല്ല. എല്ലാ ഫിലിം ഇൻഡസ്‌ട്രികളിലും പ്രധാന താരങ്ങൾ തങ്ങളുടെ സ്വന്തം നിർമ്മാണ സംരംഭങ്ങളുമായി മുന്നോട്ടു വരാറുണ്ട്. മലയാളത്തിലും പ്രമുഖ താരങ്ങൾക്കു തങ്ങളുടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയുണ്ട്. അതിൽ തന്നെ, മോഹൻലാലിൻറെ ആശീർവാദ് സിനിമാസ് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യുഷൻ കമ്പനി ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കും പ്ളേ ഹൌസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും തന്റെ നിർമ്മാണ കമ്പനിയുമായി മുന്നോട്ടു വരികയാണ്. ഈ നിർമ്മാണ കമ്പനിയുടെ ബാനറിൽ ദുൽകർ നിർമ്മിക്കുന്ന ആദ്യ ചിത്രം വരുന്ന മെയ് മാസത്തിൽ തുടങ്ങും.
താൻ അഭിനയിക്കാത്ത സിനിമകളുടെയും നിർമ്മാണം എന്നതാണ് പ്ലാൻ എന്നും ഇപ്പോൾ ധാരാളം കഥകൾ കേൾക്കുന്നുണ്ട് എന്നും ദുൽകർ പറയുന്നു. എല്ലാം തനിക്കു ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ അതിൽ ചിലതു നിർമ്മിക്കാം എന്ന് തീരുമാനിച്ചു എന്നാണ് ദുൽകർ സൽമാൻ പറയുന്നത്. ആളുകളുമായി കണക്ട് ചെയ്യുന്ന ചെറിയ സിനിമകൾ നിർമ്മിക്കാൻ ആണ് പരിപാടി എന്നും കഥകൾ കേട്ട് പ്രൊജെക്ടുകൾ പ്ലാൻ ചെയ്യാൻ ഒരു ടീം ഉണ്ടെന്നും ദുൽകർ പറയുന്നു. പ്രോജക്ടിന് മുൻപേ താൻ കഥ കേൾക്കും എന്നും പൂർണ്ണമായും പുതിയ ഒരു ടീമാകും ഇതിനു പിന്നിൽ എന്നും ദുൽകർ പറഞ്ഞു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദിലീപ്, നിവിൻ പോളി, ടോവിനോ തോമസ് എന്നിവരും സ്വന്തമായി സിനിമ നിർമ്മിച്ചിട്ടുള്ള മലയാളത്തിലെ യുവ താരങ്ങൾ ആണ്.
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
This website uses cookies.