മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ ആണ് ദുൽകർ സൽമാൻ. യുവാക്കൾക്കും യുവതികൾക്കും ഇടയിൽ ആണ് ദുൽകർ കൂടുതൽ പോപ്പുലർ എന്നും പറയാം. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് നാടുകളിലും ദുൽകർ സൽമാൻ പോപ്പുലർ ആണ്. അതുകൊണ്ടു തന്നെ ഒരുപാട് കടുത്ത ആരാധകരും ദുൽഖറിന് ഉണ്ട്. അങ്ങനെ ഒരു കടുത്ത ദുൽകർ ആരാധികയാണ് മെഹെക് എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി . ക്ലബ് എഫ് എം ന്റെ കുട്ടി ആർ ജെ എന്ന ക്യാമ്പയിനിലെ ജേതാവ് ആണ് മെഹെക്. അതിന്റെ ഭാഗമായി ക്ലബ് എഫ് എം സ്റ്റുഡിയോയിൽ വെച്ച് തന്റെ ദുൽകർ ആരാധന തുറന്നു പറഞ്ഞ മെഹെക്കിനു ദുൽകർ സൽമാന്റെ വക ഒരു കിടിലൻ സർപ്രൈസ് ആണ് കിട്ടിയത്.
തന്നെ ഒരുപാട് സ്നേഹിക്കുന്ന, തന്റെ സഹോദരി ആവാൻ ആഗ്രഹിക്കുന്ന മെഹെക്കിനു ഒരു സർപ്രൈസ് കാൾ ചെയ്തു കൊണ്ടാണ് ദുൽകർ സൽമാൻ പ്രതികരിച്ചത്. ദുൽകർ സൽമാൻ ക്ലബ് എഫ് എമിൽ അതിഥി ആയി എത്തിയത് കൊണ്ടാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താനും വന്നത് എന്ന് മെഹെക് പറയുന്നു.
ദുൽഖറിന്റെ സഹോദരി ആയി അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നു മെഹെക്. സർപ്രൈസ് ആയി ക്ലബ് എഫ് എം വഴി മെഹെക്കിനെ കാൾ ചെയ്ത ദുൽകർ ആദ്യം തന്നെ ആർ ജെ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ മെഹെക്കിനുള്ള അഭിനന്ദനം അറിയിച്ചു. അതുപോലെ തന്നെ തന്റെ അനുജത്തി റോളിലേക്ക് ഇനി വരുന്ന ഏതെങ്കിലും സിനിമയിൽ ആളെ ആവശ്യം ഉണ്ടെങ്കിൽ മെഹെക്കിനെ പരിഗണിക്കാൻ പറയാം എന്നും ദുൽകർ പറഞ്ഞു.
ഇപ്പോൾ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ചെന്നൈയിൽ ഉള്ള ദുൽകർ അവിടെ നിന്നാണ് മെഹെക്കിനെ ഫോൺ ചെയ്തത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.