മലയാള സിനിമ താര സംഘടനയായ ‘അമ്മ മഴവിൽ മനോരമയോടൊപ്പം ചേർന്ന് നടത്തുന്ന സ്റ്റേജ് ഷോ ആയ അമ്മ മഴവിൽ ഇതിനോടാകം തന്നെ വലിയ വാർത്തയായിക്കൊണ്ടിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച പുതിയ വാർത്ത എത്തുന്നത്. മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് റിഹേഴ്‌സലിനിടെ അപകടം സംഭവിച്ചു എന്നാണ് വരുന്ന വാർത്തകൾ. ഇത്തവണ ചടങ്ങുകൾ ആഘോഷമാക്കാൻ മലയാളത്തിൽ പുത്തൻ താരോദയങ്ങളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, കാളിദാസ് ജയറാം തുടങ്ങിയവർ എത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരും തന്നെ തകൃതിയായ പരിശീലനത്തിലും ആയിരുന്നു. ദുൽഖറിന്റെ ഉൾപ്പടെയുള്ള നൃത്ത രംഗങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കവെയാണ് ഇത്തരമൊരു വാർത്ത പുറത്ത് വരുന്നത്.
അഞ്ച് മണിക്കൂറോളം നീണ്ട നിൽക്കുന്ന സ്റ്റേജ് ഷോയിൽ ഒരു നൃത്ത രംഗത്തിൽ എത്തുന്ന ദുൽഖർ അതിന്റെ പരിശീലനത്തിൽ ആയിരുന്നു. അതിനിടെയാണ് ഇന്നലെ ദുൽഖറിന്റെ കാലുകൾക്ക് പരിക്ക് പറ്റുന്നത്. ഉടനെ തന്നെ ദുൽഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രയിലേക്ക് എത്തിക്കുകയായിരുന്നു. സാരമായ പരിക്കുകൾ ഒന്നും ഇല്ലാതിരുന്ന ദുൽഖർ വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്നും ദുൽഖർ ഇപ്പോൾ പുറത്ത് വന്നു എന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്താണ് ഇനി തുടർന്നുള്ള റിഹേഴ്‌സൽ അതിനായി ദുൽഖർ അടുത്ത ദിവസം തന്നെ തിരിക്കും. റിഹേഴ്‌സലിന് ശേഷമുള്ള ദുൽഖറും മകളുമോത്തുള്ള രസകരമായ നൃത്തത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്ത് വന്നത്. അതിനിടെയാണ് ആരാധകരെ ഒരു നിമിഷം ഞെട്ടിച്ച വാർത്ത വരുന്നത്. ഇത്രയധികം കഷ്ടപ്പാടുകൾ സഹിച്ച ദുൽഖറിന്റെ ഒരു തകർപ്പൻ നൃത്തം തന്നെയാകും അണിയറയിൽ നിന്ന് വരുക എന്നാണ് അറിയാൻ കഴിയുന്ന വിവരം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.