[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ…

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയുടെ ഭാഗമായത്. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയ തോതിൽ ആരാധകരെയും സൃഷ്ട്ടിക്കാൻ ദുൽഖറിന് സാധിച്ചു. ദുൽഖർ സൽമാന്റെ അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സോളോ’, ചിത്രം പ്രതീക്ഷിച്ച നിലവാരം സിനിമ പ്രേമികൾക്കിടയിൽ പുലർത്താൻ സാധിച്ചില്ല. മലയാള സിനിമയിൽ നിറസാനിധ്യമായ താരം പിന്നീട് അന്യ ഭാഷ ചിത്രങ്ങളും അഭിനയിക്കാൻ ആരംഭിച്ചു. ഈ അടുത്ത് റിലീസായ ‘മഹാനടി’ എന്ന ചിത്രത്തിൽ ജമിനി ഗണേശനായി ദുൽഖർ മികച്ച പ്രകടനം കാഴ്ചവെച്ചു, സിനിമ താരങ്ങളുടെ കുറെയേറെ പ്രശംസകളും ദുൽഖറിനെ തേടിയെത്തി.

ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നടനും കരസ്ഥമാക്കാത്ത അപൂർവങ്ങളിൽ അപൂർവമായ റെക്കോര്ഡ് ദുൽഖർ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 4 വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കുകയും 4 ചിത്രങ്ങളും ഒരു വർഷം തന്നെ റിലീസിനൊരുങ്ങുന്നു എന്ന റെക്കോർഡായിരിക്കും ദുൽഖറിന്റെ പേരിലാവുന്നത്. ഈ വർഷം ആദ്യം ദുൽഖറിന്റെ പുറത്തിറങ്ങിയത് തെലുഗ് ചിത്രം മഹാനടിയാണ്. അടുത്ത മാസം ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കർവാൻ’ പ്രദർശനത്തിനെത്തും. ചിത്രീകരണം പൂർത്തിയാക്കിയ ‘കണ്ണും കണ്ണും കൊല്ലയടിതാൽ’ എന്ന തമിഴ് ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചു വരുന്ന താരം ‘യമണ്ഡൻ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്, വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം ക്രിസ്റ്റമസിന് ചിത്രം പ്രദർശനത്തിനെത്തും.

4 ചിത്രങ്ങളുടെ ഈ വർഷത്തെ റിലീസിന് ശേഷം അപൂർവ റെക്കോര്ഡ് ദുൽഖറിന് സ്വന്തമാവും. എന്നാൽ വീണ്ടും ഈ റെക്കോര്ഡ് അടുത്ത വർഷവും ആവർത്തിക്കാൻ സാധ്യതയുണ്ട്. ദുൽഖറിന്റെ അടുത്ത ചിത്രം ഹിന്ദിയിൽ ‘സോയ ഫാക്റ്ററും, തമിഴിൽ വാനും, മലയാളത്തിൽ സുകുമാര കുറിപ്പുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.