മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു ഹേ സിനാമിക. തമിഴിൽ ഒരുക്കിയ ഈ ചിത്രം പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്. റോ റൊമാന്റിക് കോമഡി ആയി ഒരുക്കിയ ഹേ സിനാമികയിൽ അദിതി റാവു, കാജൽ അഗർവാൾ എന്നിവരാണ് നായികാ വേഷം ചെയ്തത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദളപതി വിജയ്‌യെ കുറിച്ച് ദുൽഖറും അദിതിയും പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തോട് തനിക്കു ചോദിയ്ക്കാൻ ഉള്ളത് ഇപ്പോഴും ഇത്ര യുവത്വത്തോടെ എങ്ങനെ ഇരിക്കുന്നു എന്നാണെന്നു അദിതി പറയുമ്പോൾ, ദുൽഖർ പറയുന്നത് അദ്ദേഹത്തിന്റെ നൃത്തത്തെ കുറിച്ചാണ്. ഇത്ര ഗംഭീരമായി എങ്ങനെ നീളമുള്ള ഡാൻസ് സീനുകൾ ചെയ്യാൻ സാധിക്കുന്നു എന്നും ദുൽഖർ അത്ഭുതത്തോടെ പറയുന്നു.
വളരെ നീളമുള്ള നൃത്ത രംഗങ്ങൾ ഒക്കെ വളരെ ഈസി ആയാണ് അദ്ദേഹം ചെയ്യുന്നത് എന്നും, ആ സീനുകളിൽ അദ്ദേഹം കൊണ്ട് വരുന്ന ഊർജം വളരെ വലുതാണ് എന്നും ദുൽഖർ പറഞ്ഞു. അത്കൊണ്ട് തന്നെ അനിരുദ്ധ് പോലെയുള്ള സംഗീത സംവിധായകൻ ഗാനങ്ങൾ ഒരുക്കുമ്പോൾ വിജയ്ക്ക് നൃത്തം ചെയ്യാൻ വേണ്ടി തന്നെ നീളമുള്ള മ്യൂസിക് പോർഷനുകൾ ഗാനങ്ങളിൽ ഒരുക്കുമെന്നും ദുൽഖർ പറഞ്ഞു. പുതിയ വിജയ് ചിത്രമായ ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം കേട്ടിരുന്നു എന്നും അതിലെ നൃത്തവും ഏറെ മനോഹരമാണെന്നും ദുൽഖർ അദിതിയും പറയുന്നു. വിജയ് നൃത്തം ചെയ്യുന്നത് കാണുമ്പോൾ ശരീരത്തിലെ ഓരോ അംശവും നൃത്തം ചെയ്യുന്നത് കാണുന്നത് പോലത്തെ ഫീലാണ് എന്നും അവർ പറഞ്ഞു.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.