മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ, തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൺ ടി വിയിലെ വണക്കം തമിഴാ എന്ന പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദളപതി വിജയ്, തല അജിത് എന്നിവർ രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കുമെന്നും തന്റെ ഏറ്റവും ഫേവറിറ്റ് തമിഴ് നടൻ വിജയ് സേതുപതിയാണെന്നും ദുൽഖർ അതിൽ പറഞ്ഞു. മാത്രമല്ല, വിക്രം, സൂര്യ എന്നിവരുടെ അഭിനയത്തേയും അവരുടെ കരിയറിലെ വളർച്ചയേയും കുറിച്ചും ദുൽഖർ പറയുന്നുണ്ട്. ഇപ്പോഴിതാ ആ പരിപാടിയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ കുറിച്ച് ദുൽഖർ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെ മുന്നിൽ കുറെയേറെ തമിഴ് നടിമാരുടെ ചിത്രങ്ങൾ മുഖം കാണാത്ത രീതിയിൽ വെച്ചതിനു ശേഷം അവതാരകർ ചോദിക്കുന്ന സാങ്കൽപ്പിക സാഹചര്യത്തിൽ ദുൽഖർ ആരെയാണ് തിരഞ്ഞെടുക്കുന്നത് എന്നതായിരുന്നു അതിലെ ഒരു ഫൺ ഗെയിം. ഇപ്പോൾ വിവാഹിതനല്ലായിരുന്നെങ്കിൽ ഏതു സിനിമാ നടിയെയാവും ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ദുൽഖർ മുഖം കാണാതെ തിരഞ്ഞെടുത്ത ചിത്രം നയൻതാരയുടേത് ആയിരുന്നു.
നയൻതാരയുടെ ആരാധകനാണ് താനെന്നും. തമിഴിൽ വരുന്നതിനു മുൻപ് നയൻതാര തന്റെ അച്ഛൻ മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുന്ന സമയത്തു മുതൽ തന്നെ താൻ അവരെ ആരാധനയോടെയാണ് കണ്ടിരിക്കുന്നത് എന്നും, പിന്നെ നയൻതാരയെ പോലെ സൗന്ദര്യവും കഴിവും ഉള്ള ഒരു യുവതിയെ ഏത് യുവാവാണ് ഭാര്യയാകാൻ ആഗ്രഹിക്കാത്തത് എന്നും വളരെ രസകരമായി ദുൽഖർ പറയുന്നു. അവതാരകനായി ഇരുന്ന യുവാവിന് പോലും ആ ആഗ്രഹവും ആരാധനയും കാണുമെന്നും ദുൽഖർ പറഞ്ഞു. ഇപ്പോഴും തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതാണ് നയൻതാരയുടെ ഏറ്റവും വലിയ പ്ലസ് പോയന്റുകളിലൊന്ന് എന്നും ദുൽഖർ സൽമാൻ വിശദീകരിക്കുന്നു.
ഫോട്ടോ കടപ്പാട്: Ajmal Photography
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.