മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്തു ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയിരുന്നു. നൂറു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ ഒടിടി റിലീസിലേക്കു പോവുകയാണ്. കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോകിന്റെ പിടിവാശിയും പെരുമാറ്റവുമാണ് അതിനു കാരണമായത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, കേരളാ ഫിലിം ചേംബർ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്നിവർ ആരോപിക്കുന്നു. ഏതായാലും ഈ വിഷയത്തിൽ നടൻ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നു കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്ന വലിയ മലയാള ചിത്രമാണ് ദുൽഖർ നിർമ്മിച്ച് നായകനായി അഭിനയിച്ച കുറുപ്പ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയെത്തുന്ന ഈ ചിത്രവും മുപ്പതോളം കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയത്. ഈ ചിത്രവും ഒടിടി റിലീസ് ചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും ഒരു റിസ്ക് എടുക്കാൻ തയ്യാറായി കൊണ്ടാണ് തീയേറ്റർ റിലീസ് തീരുമാനിച്ചത് എന്ന് ദുൽഖർ പറയുന്നു.
മരക്കാർ എന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആയതു കൊണ്ട് തന്നെ അവർക്കു അത്രയും റിസ്ക് എടുക്കാൻ പറ്റില്ലായിരിക്കും എന്നും ദുൽഖർ സൂചിപ്പിക്കുന്നു. മരക്കാർ ഉൾപ്പെടെയുള്ള എല്ലാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും രണ്ടു വർഷം മുൻപേ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞു ഇരിക്കുന്നവ ആണെന്നും അത് കൊണ്ട് തന്നെ അതിന്റെ പുറകിലുള്ളവർ സാമ്പത്തികമായി അനുഭവിക്കുന്ന സമ്മർദവും അവരുടെ സാഹചര്യവും മനസിലാക്കാൻ സാധിക്കുമെന്നും ദുൽഖർ പറയുന്നു. എല്ലാവരും പണം തന്നെയാണ് മുടക്കിയത് എന്നും അത് എങ്ങനെ തിരിച്ചു കിട്ടണം എന്നത് അവരുടെ സ്വന്തം തീരുമാനം ആണെന്നും ദുൽഖർ വിശദീകരിച്ചു. തങ്ങൾ ഒരു റിസ്ക് എടുക്കാൻ തയ്യാറാവുകയാണ് എന്നും അതിന്റെ ഫലം അനുകൂലമായി സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും ദുൽഖർ കൂട്ടിച്ചേർത്തു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.