യുവ താരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും. സീ സ്‌റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തക്ക് ശേഷം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ. ഈ പുതിയ ചിത്രത്തിലൂടെ തമിഴിലേക്കും എത്തുകയാണ് വേഫെറർ ഫിലിംസ്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കാൻ പോകുന്ന ഈ തമിഴ് ചിത്രത്തിലും ദുൽഖർ തന്നെയാണ് നായകനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ്, അടി, സല്യൂട്ട് എന്നിവയാണ് വേഫെറർ ഫിലിംസ് നിർമ്മിച്ച മറ്റു ചിത്രങ്ങൾ.
വിതരണരംഗത്തും സാന്നിധ്യമറിയിക്കുന്ന വേഫെറർ ഫിലിംസ് വിതരണം ചെയ്ത ചിത്രങ്ങളാണ് ഉപചാരപൂർവം ഗുണ്ടജയൻ, നൻ പകൽ നേരത്ത് മയക്കം എന്നിവ. കിംഗ് ഓഫ് കൊത്തക്ക് ശേഷം, ദുൽഖർ അഭിനയിക്കാൻ പോകുന്നത് തമിഴിൽ ആണെന്നും ഇത്തവണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രവുമായി ആണ് അദ്ദേഹം തമിഴിൽ എത്തുകയെന്നും വാർത്തകൾ വന്നിരുന്നു. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ, ക്യാമറ ചലിപ്പിക്കുക നികേത് ബൊമ്മി, എഡിറ്റ് ചെയ്യാൻ പോകുന്നത് ആന്റണി റൂബൻ എന്നിവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ചിത്രമാണോ വേഫെറർ ഫിലിംസ് നിർമ്മിക്കാൻ പോകുന്ന തമിഴ് ചിത്രമെന്നതിൽ വ്യക്തതയില്ല.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.