[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചെന്ന ആരോപണവുമായി മുംബൈ പോലീസ്; തിരിച്ചടിച്ചു ദുൽഖർ സൽമാൻ..!

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ മറ്റു ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ദുൽഖർ അഭിനയിക്കുകയും അവിടെയുള്ള  പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ദുൽഖറിനെ പിന്തുടരുന്നവരും ഒരുപാടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ദുൽകർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ട്വിറ്റെർ വഴി എത്തുകയും, അതിനെതിരെ മുംബൈ പോലീസ് മുന്നോട്ടു വരികയും ചെയ്തിരുന്നു. സോനം കപൂർ പുറത്തു വിട്ട ആ വീഡിയോ ക്ലിപ്പിനെതിരെ മുംബൈ പോലീസ് രംഗത്ത് വന്നത് ദുൽഖർ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന് പറഞ്ഞാണ്.

എന്നാൽ അതിനെതിരെ തിരിച്ചടിച്ചു ദുൽഖർ സൽമാനും രംഗത്ത് വന്നു കഴിഞ്ഞു. സോനം കപൂർ പ്രധാന വേഷത്തിൽ എത്തുന്ന സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രത്തിൽ ദുൽഖറും അഭിനയിക്കുന്നുണ്ട്. ആ ചിത്രത്തിന്റെ ഒരു റോഡ് രംഗം ചിത്രീകരിക്കുമ്പോൾ ഉള്ള വീഡിയോ ആണ് സോനം പുറത്തു വിട്ടത്. ആ രംഗം ചിത്രീകരിച്ചത് തന്നെ ട്രാഫിക് പോലീസിന്റെ അനുമതി തേടി, ആ റോഡ് ബ്ലോക്ക് ചെയ്തിട്ടാണ്. ആ രംഗം ചിത്രീകരിക്കുന്ന വീഡിയോ കൂടി ദുൽഖർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ദുൽഖറിന്റെ കാർ ഒരു ട്രക്ക് പ്ലാറ്റഫോമിൽ കയറ്റി വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ ദുൽകർ കാർ ഡ്രൈവ് ചെയ്യുന്നതേ ഇല്ല. അതുകൊണ്ടു തന്നെ വസ്തുതകൾ കൃത്യമായി അന്വേഷിക്കാതെ ദുൽഖറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ട മുംബൈ പോലീസിന് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്. 

webdesk

Recent Posts

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

3 days ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

7 days ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

1 week ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

1 week ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

This website uses cookies.