മലയാളത്തിന്റെ യുവ താരം ദുല്‍ഖർ സൽമാൻ ഇപ്പോൾ നാലു ഭാഷകളിലെ ചിത്രങ്ങളിൽ ആണ് അഭിനയിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളും ദുല്‍ഖർ ചെയ്യുന്നുണ്ട്. ഹിന്ദിയിൽ ആർ ബാൽകി ഒരുക്കുന്ന ചുപ് എന്ന സൈക്കോളജിക്കൽ ത്രില്ലർ ആണ് ചെയ്യുന്നത് എങ്കിൽ തെലുങ്കിൽ ഒരു റൊമാന്റിക് ചിത്രമാണ് ദുല്‍ഖർ ചെയ്യുന്നത്. ഒരു പട്ടാള ഓഫീസർ ആയാണ് ദുല്‍ഖർ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. തമിഴിൽ ദുല്‍ഖർ ചെയ്തു തീർത്തത് പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ്. അടുത്ത വർഷം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ, അദിതി റാവു എന്നിവരാണ് നായികാ വേഷം ചെയ്യന്നത്. ഇരുവരുമായും അടുത്ത സൗഹൃദവും ദുല്‍ഖർ പുലർത്തുന്നുണ്ട്. ഇപ്പോഴിതാ ദുല്‍ഖർ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ഒരു ചിത്രത്തിന് അദിതി നൽകിയ കമന്റും അതിനു ദുല്‍ഖർ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
ഹിമാചലില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും ദുല്‍ഖർ പങ്കു വെച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന ദുല്‍ഖറിന്റെ വീഡിയോയും വൈറൽ ആയിരുന്നു. എന്നാൽ പുതിയതായി ദുല്‍ഖർ പങ്കു വെച്ചത് താൻ വിശ്രമിക്കുന്ന ഒരു ചിത്രമാണ്. അദിതി റാവു ഹൈദരിയുടെ കമന്റാണ് ശ്രദ്ധ നേടിയത്. എന്റേതല്ലാത്ത പൗട്ട് നിന്നില്‍ കാണുന്നുണ്ടോ നിന്നെ ശല്യപ്പെടുത്താന്‍ കാത്തിരിക്കാനാവില്ല. എന്നാണ് അദിതി കുറിച്ചത്. അതിനു ദുല്‍ഖർ നൽകിയ മറുപടി ഒടുവില്‍ ശല്യപ്പെടുത്താന്‍ കാരണം കിട്ടി എന്നാണ്. ദുൽഖറിന്റെ പുതിയ റിലീസ് ആയ കുറുപ്പ് വലിയ ഹിറ്റായി മാറിയിരുന്നു. 75 കോടിയാണ് ഈ ചിത്രം നേടിയ കളക്ഷൻ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.