മലയാള സിനിമയിലെ യുവ താരങ്ങളിൽ പ്രമുഖനായ ദുൽഖർ സൽമാൻ അഭിനയത്തിനൊപ്പം ഇപ്പോൾ നിർമ്മാണ രംഗത്തേക്കും ചുവടു വെച്ച് കഴിഞ്ഞു. മൂന്നു ചിത്രങ്ങൾ ആണ് ദുൽഖർ സൽമാൻ ഇപ്പോൾ നിർമ്മിക്കാൻ ഏറ്റെടുത്തിട്ടുള്ളത്. നവാഗതനായ ഷംസു ഒരുക്കിയ അശോകന്റെ ആദ്യരാത്രി എന്ന ചിത്രമാണ് ആദ്യത്തേത്. ആ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ആ ചിത്രത്തിൽ ദുൽഖർ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട് എന്നും വാർത്തകൾ വന്നിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം. ദുൽഖർ സൽമാൻ തന്നെ നായകനായി എത്തുന്ന ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച നാൾ മുൻപ് ആരംഭിച്ചു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം ദുൽഖറും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. തന്റെ പുതിയ നിർമ്മാണ കമ്പനിക്കു ദുൽഖർ നൽകിയിരിക്കുന്ന പേര് വേ ഫെറെർ ഫിലിംസ് എന്നാണ്. അതിന്റെ ലോഗോ കുറച്ചു നാൾ മുൻപാണ് അദ്ദേഹം പുറത്തു വിട്ടത്. ദുൽഖറിന്റെ ഈ പുതിയ നിർമ്മാണ കമ്പനിയുടെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത് ജംഷാദ് എന്ന് പേരുള്ള ഒരു ദുൽഖർ ആരാധകൻ ആണ്.
തന്റെ ആരാധകനെ കൊണ്ട് തന്നെ തന്റെ നിർമ്മാണ കമ്പനിയുടെ ലോഗോ ഡിസൈൻ ചെയ്യിച്ച ദുൽഖറിനെ ഇപ്പോൾ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരും സിനിമ പ്രേമികളും. അടുത്ത വർഷം തുടങ്ങാൻ പോകുന്ന ജോയ് മാത്യു ചിത്രത്തിലും ദുൽഖർ നിർമ്മാണ പങ്കാളി ആവും. ദുൽഖർ തന്നെ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധായകനായ ജോയ് മാത്യു തന്നെയാണ് ദുൽഖറിനൊപ്പം ഈ ചിത്രം നിർമ്മിക്കുക.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.