മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാൻ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. എന്നും പുതിയ വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപെട്ട് സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുന്ന നടനാണ് ദുൽഖർ. ദുൽഖറിന്റെ പുതിയ ലുക്കിൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒരു കാറിൽ സ്റ്റൈലിഷ് ആയി ഇരിക്കുന്ന കിടിലൻ ലുക്കിലാണ് ആരാധകരെ ആവേശത്തിലാഴ്ത്താൻ ദുൽഖർ ഇത്തവണ എത്തിയിരിക്കുന്നത്. ചാർളിയുടെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടും ജോമോൻ ടി ജോണും ദുൽഖറിന് ഒപ്പമുണ്ട്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണെന്നാണ് അറിയാൻ കഴിയുന്നത്. പരസ്യചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോൻ ടി ജോണും. ഇരുവരും മുൻപ് ചെയ്ത ചിത്രം ചാർളി മലയാളത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. വിജയത്തിനോടൊപ്പം തന്നെ ചാർളി എന്ന കഥാപാത്രം യുവാക്കൾ നെഞ്ചോടു ചേർത്തു, ആ കഥാപാത്രം ഇന്നും യുവാക്കളിൽ വലിയ ആവേശമാണ്. ചിത്രത്തിലെ ദുൽഖർ കഥാപാത്രം അങ്ങനെ ദുൽഖറിന്റെ കരിയറിനെ സ്വാധീനിക്കുന്ന ഒന്നായി മാറി.
ചാർളിക്ക് ശേഷം മൂവരും ഒന്നിക്കുന്നത് കൊണ്ട് തന്നെ പരസ്യ ചിത്രത്തിനുള്ള കാത്തിരിപ്പ് വർധിക്കുന്നു. മുൻ ചിത്രമായ ചാർളി ദുൽഖറിന്റെ ഏറ്റവും സ്റ്റൈലിഷ് ചിത്രം കൂടിയായിരുന്നു അതിനാൽ തന്നെ പരസ്യ ചിത്രമാണെങ്കിൽ കൂടി നല്ല സ്റ്റൈലൻ ലുക്കിൽ ദുൽഖറിനെ കാണാനാകും എന്ന് കരുതാം. ദുൽഖർ ആരാധകർക്ക് ആഘോഷമാക്കാനുള്ള പുതിയ ലുക്കുകൾ ആണിപ്പോൾ പുറത്തുവരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് താരത്തിന്റെ പുതിയ ലുക്കുകൾക്കായി കാത്തിരിക്കാം. കൂടുതൽ ചിത്രങ്ങൾ ഉടനെ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടും എന്നാണ് അറിയാൻ കഴിയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.