മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യാൻ പോകുന്ന കിംഗ് ഓഫ് കൊത്തക്കു മുൻപ് ദുൽഖർ ചെയ്യാൻ പോകുന്ന മലയാള ചിത്രമാണിത്. വിലാസിനി മെമ്മോറിയൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യും. നവാഗതനായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയായാണ് ഒരുക്കാൻ പോകുന്നതെന്നാണ് വിവരം. ദുൽഖർ സൽമാൻ തന്നെ തന്റെ വേ ഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കുഞ്ഞി രാമായണം രചിച്ച ദീപു പ്രദീപാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാകും ഇതിന്റെ ക്യാമറ ചലിപ്പിക്കുയെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. നേരത്തെ ദുൽഖർ സൽമാൻ നിർമ്മിക്കുകയും നായകനായി അഭിനയിക്കുകയും ചെയ്ത കുറുപ്പെന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുള്ളയാളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ പ്രവീൺ ചന്ദ്രൻ. ടോവിനോ തോമസ് നായകനായ ലുക്കാ എന്ന ചിത്രത്തിന്റെയും അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു പ്രവീൺ. ഏതായാലും ഏറെ നാളിനു ശേഷമാണു ദുൽഖർ സൽമാൻ നായകനായ ഒരു കോമഡി ചിത്രം വരുന്നതെന്നതിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.