മലയാള സിനിമയുടെ സ്വന്തം ദുൽഖർ സൽമാൻ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലെ സിനിമയിൽ അഭിനയിച്ചു കയ്യടി നേടിയ ആളാണ്. പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകർ അംഗീകരിച്ച ദുൽഖർ എന്ന താരം ഇപ്പോൾ തന്റെ വെബ് സീരിസ് അരങ്ങേറ്റവും നടത്താൻ പോവുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ സൽമാൻ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന വെബ് സീരിസ് വരുന്നത് എന്നുള്ള വാർത്തകൾ വന്നിരുന്നു. ആമസോൺ പ്രൈമിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ ഒരുക്കിയ രാജ്- ഡി കെ ടീം ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ത്രില്ലർ ആയി ഒരുക്കുന്ന ഈ വെബ് സീരിസിന് ഇപ്പോൾ പേരിട്ടിരിക്കുകയാണ് അതിന്റെ അണിയറ പ്രവർത്തകർ. ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നാണ് ഈ വെബ് സീരിസിന് നൽകിയിരിക്കുന്ന പേര്. ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ദുൽഖർ സൽമാനൊപ്പം ഇതിൽ അഭിനയിക്കുണ്ട്.
ഈ വെബ് സീരിസിന്റെ ചിത്രീകരണം ഇപ്പോൾ ഡെറാഡൂണില്‍ പുരോഗമിക്കുകയാണ്. മാർച്ച് / ഏപ്രിൽ മാസത്തോടെ ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയാവുമെന്നും ഈ വർഷം തന്നെ ഈ വെബ് സീരിസ് സ്ട്രീം ചെയ്യുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസിൽ ദുൽഖർ ചെയ്യുന്ന വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചത് എങ്കിലും, അദ്ദേഹത്തിന്റെ തിരക്ക് മൂലം ദിൽജിത് ഒഴിവാകുകയായിരുന്നു. അതിനു ശേഷമാണു ദുൽഖർ സൽമാൻ ഇതിന്റെ ഭാഗമാകുന്നത്. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക, ഹിന്ദിയിൽ ആർ ബാൽകി ഒരുക്കിയ ചുപ്, തെലുങ്കിൽ പേരിടാത്ത റൊമാന്റിക് ചിത്രം എന്നിവയാണ് ഇനി ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്യാനുള്ള നാലു ചിത്രങ്ങൾ. ഇതിൽ ഹേ സിനാമിക ഫെബ്രുവരി 25 നു ആണ് റിലീസ് ചെയ്യുക.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.