മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ മുപ്പത്തിയൊന്നിന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ദീപാവലി റിലീസായാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് റിലീസ് ചെയ്ത കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതിന് ശേഷം 400-ഓളം ദിവസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ ദുൽഖറിനെ നായകനായി വെള്ളിത്തിരയിൽ കാണാൻ പോകുന്നത് എന്നതാണ് കൗതുകകരമായ കാര്യം.
കഴിഞ്ഞ ഓണത്തിനെത്തിയ അഭിലാഷ് ജോഷിയുടെ മാസ്സ് ചിത്രമായ കിംഗ് ഓഫ് കൊത്ത ബോക്സ് ഓഫീസിൽ ലാഭം ഉണ്ടാക്കിയില്ലെങ്കിലും, വലിയ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിയത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്കർ എന്ന ചിത്രത്തിലൂടെ ദുൽഖർ ഈ വിമർശനങ്ങൾക്ക് വമ്പൻ മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ ചെയ്യുന്ന ദുൽഖറിന് ഓൾ ഇന്ത്യ തലത്തിലുള്ള ജനപ്രീതി ലക്കി ഭാസ്കറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുവപ്രേക്ഷകരുടെ വലിയ പിന്തുണയുള്ള ദുൽഖർ, ലക്കി ഭാസ്കറിലൂടെ കുടുംബ പ്രേക്ഷകരേയും ലക്ഷ്യം വെക്കുന്നുണ്ട്. ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ദുൽഖറിന്റെ കരിയറിലെ നിർണ്ണായക റിലീസായി ലക്കി ഭാസ്കർ മാറുമെന്നുറപ്പ്. ബോക്സ് ഓഫീസിൽ വലിയ വിജയം കുറിച്ച് കൊണ്ട് തന്റെ സൂപ്പർതാരപദവി അരക്കിട്ടുറപ്പിക്കാൻ ലക്കി ഭാസ്ക്കർ ദുൽഖറിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.