കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.