പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എൻ ചന്ദ്രനാണ്. കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവ നേരത്തെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. ആഗസ്റ്റ് 24 ന് ഓണം റിലീസായി ആണ് കിംഗ് ഓഫ് കൊത്ത എത്തുക എന്നും, റിലീസിന് ആറ് മാസം മുൻപ് തന്നെ ഇതിന്റെ തീയേറ്റർ ചാർട്ടിങ് ആരംഭിച്ചു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് സീ സ്റ്റുഡിയോസ് ആണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത ഒരു സ്റ്റൈലിഷ് ഗാംഗ്സ്റ്റർ ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ദുൽഖർ സൽമാൻ കൂടാതെ ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരാണ് മറ്റ് വേഷങ്ങൾ ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ഈ ചിത്രത്തിന് നിമിഷ് രവി കാമറ ചലിപ്പിക്കുമ്പോൾ, എഡിറ്റിങ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.