യുവ താരം ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് കിംഗ് ഓഫ് കൊത്ത. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കാൻ പോകുന്നത്. വേഫെറർ ഫിൽംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ദുൽഖർ സൽമാനൊപ്പം വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ജോഷി ചിത്രം രചിച്ച അഭിലാഷ് എൻ ചന്ദ്രൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. വേറിട്ട ഒരു ഗെറ്റപ്പിലായിരിക്കും ഇതിൽ ദുൽഖർ സൽമാനെ കാണാൻ സാധിക്കുക എന്നും വാർത്തകളുണ്ട്. ദുൽഖർ സൽമാന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഇത് കൂടാതെ ദുൽഖർ മലയാളത്തിൽ ചെയ്യാൻ പോകുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്.
പറവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പേര് ഓതിരം കടകം എന്നാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. സൗബിന്റെ ആദ്യ ചിത്രമായ പറവയിലും ദുൽഖർ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഇനി ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് സീത രാമം എന്ന തെലുങ്കു ചിത്രവും ചുപ് എന്ന ഹിന്ദി ചിത്രവുമാണ്. അത് കൂടാതെ ഗുലാബ്‌സ് ആൻഡ് ഗൺസ് എന്ന ഹിന്ദി വെബ് സീരീസിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാവും ഈ വെബ് സീരിസ് റിലീസ് ചെയ്യുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.