മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലങ്ങൾകൊണ്ട് വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘സോളോ’. ദുൽഖറിന്റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു ‘മഹാനടി’, ജെമിനി ഗണേശനായി അദ്ദേഹത്തിന്റെ പ്രകടനത്തിന് ഒരുപാട് പ്രശംസകൾ തേടിയത്തി. ദുൽഖർ സൽമാൻ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമായ കർവാനാണ് റീലീസിനായി ഒരുങ്ങുന്നത്. ആകർഷ് ഖുറാനായാണ് ‘കർവാൻ’ സംവിധാനം ചെയ്യുന്നത്. കർവാന്റെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങുകയും സിനിമ പ്രേമികൾ ഇരുകൈയും നീട്ടിസ്വീകരിച്ചു. ദുൽഖർ എന്ന നടൻ കാരണം ആദ്യമായി ഒരു ഹിന്ദി പോസ്റ്റർ സൗത്ത് ഇന്ത്യയിലും ട്രെൻഡിങ്ങായി മാറി.
എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ‘കർവാൻ’ സിനിമയുടെ ട്രൈലർ നാളെ പുറത്തിറങ്ങും. ദുൽഖർ സൽമാൻ, ഇർഫാൻ ഖാൻ, മിതില പൾക്കർ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു റോഡ് ഫൻ എന്റർട്ടയിനറായിരിക്കും. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ബാംഗ്ലൂറിൽ താമസിക്കുന്ന യുവാവായാണ് ദുൽഖർ വേഷമിടുന്നത്. ദുൽഖർ സൽമാൻ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും കർവാനിലേത്. ചിത്രത്തിൽ പ്രേമ രംഗങ്ങളോ, പ്രേമ ഗാനങ്ങളുമില്ല എന്നത് ഒരു പ്രത്യേകതയാണ്.
ദുൽഖർ ചിത്രം സോളോ സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാറാണ് ‘കർവാൻ’ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. അനുരാഗ് സൈകിയയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അവിനാഷ് അരുനാണ്. ആർ.എസ്.വി.പി ഇഷ്‌ക ഫിലിംസിന്റെ ബാനറിൽ റോണ്ണി സ്ക്രീവാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 3ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.