ജനനം മുതൽതന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. ജനനം മുതലേ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും തുടക്കത്തില്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞുമറിയത്തെ ആരാധകർക്കായി ആദ്യയമായി പരിചയപെടുത്തുന്നത്. കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് ദുല്‍ഖറിന്റെ മകള്‍ക്കാണ് എന്ന് നിസംശയം പറയാം.
മമ്മൂട്ടിയെ പോലെ ദുല്‍ഖര്‍ സല്‍മാനും ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാനും ഇതേ പിന്തുണ തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത് .വാപ്പച്ചിയെപ്പോലെ തന്നെ ഒന്നാന്തരം വാഹനപ്രേമിയാണ് മറിയം എന്ന് പറഞ്ഞു ദുല്‍ഖര്‍ പങ്കുവച്ച കുഞ്ഞു കാറില്‍ സഞ്ചരിക്കുന്ന മറിയത്തിന്റെചിത്രം ഇന്‍സ്റ്റഗ്രാമില്‍ തരംഗവുമായിരുന്നു . കഴിഞ്ഞ ദിവസം മമ്മൂട്ടിയ്‌ക്കൊപ്പമിരിക്കുന്ന കുഞ്ഞുമറിയത്തിന്റെ ചിത്രവും ഇപ്പോള് ദുൽഖുറിനൊപ്പമുള്ള ചിത്രവും പതിവുപോലെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.