മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ ഹിന്ദി ചിത്രം ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ഇന്നാണ് റിലീസായത്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രമാണ് ചുപ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ വർഷം റിലീസുകളുമായി എത്തി പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ വളരുകയാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ചുപ് എന്ന ഈ ദുൽഖർ സൽമാൻ ചിത്രത്തിന് വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ഇന്ത്യയിൽ ലഭിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ആമിർ ഖാൻ, അക്ഷയ് കുമാർ, രണ്ബീർ കപൂർ എന്നിവരുടെ ലാൽ സിങ് ചദ്ധ, സാമ്രാട് പൃഥ്വിരാജ്, ഷാംഷേര തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് ലഭിച്ച അഡ്വാൻസ് ബുക്കിങ്ങിനെക്കാൾ കൂടുതലാണ് ഈ ദുൽഖർ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് ബുക്കിങ്.
ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് മൾട്ടിപ്ലെക്സുകളിൽ പകുതി വിലക്ക് ടിക്കറ്റുകൾ നൽകാനുള്ള തീരുമാനവും ഈ അഡ്വാൻസ് ബുക്കിങ്ങിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഒരു താരമെന്ന നിലയിൽ ദുൽഖർ ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തെ നമ്മുക്ക് തള്ളി കളയാൻ സാധിക്കില്ല. ഈ അടുത്തിടെ തെലുങ്കിൽ റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രം സീതാ രാമം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ആർ ബാൽകി സംവിധാനം ചെയ്ത ചുപ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ഡിയോളും ദുൽഖറിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിൽ ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.