വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ഗോകുൽ സുരേഷ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ഹീറോയായ സുരേഷ് ഗോപിയുടെ മകൻ കൂടിയാണ് ഗോകുൽ. അച്ഛന്റെ രൂപവും മാനസറിസവും കിട്ടിയിട്ടുള്ള മകൻ മലയാള സിനിമയിൽ ഇപ്പോൾ കേറി വരുകയാണ്. 2016 ൽ പുറത്തിറങ്ങിയ മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മാസ്റ്റർപീസ്, ഇര, സൂത്രക്കാരൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഉൾട്ട എന്ന ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഗോകുൽ സുരേഷിന്റെ പിറന്നാളാണ് ഇന്ന്. 27 വയസ്സ് തികഞ്ഞ ഗോകുലിന് പിറന്നാൾ ആശംസകളുമായി ഒരുപാട് താരങ്ങളും സിനിമ പ്രേമികളും രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിലെ മുൻനിര യുവനടന്മാരിൽ ഒരാളായ ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകൾ, ഉയരങ്ങൾ നിങ്ങൾ കീഴടക്കും എന്ന് ദുൽഖർ പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. എപ്പോഴും പോസറ്റീവ് ആയും നല്ല എനർജിയോട് കൂടി മുന്നോട്ട് ജീവിതം നയിക്കുവാനും തന്റെ എല്ലാ ഇഷ്ടവും ഇപ്പോഴും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് ദുൽഖർ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരുവിധം എല്ലാ നടിനടന്മാരെ കൃത്യമായി പിറന്നാൾ ദിവസങ്ങളിൽ ആശംസകൾ നേരുന്ന വ്യക്തി കൂടിയാണ് ദുൽഖർ. ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകളുമായി എത്തിയ മറ്റ് യുവനടന്മാരുടെ പോസ്റ്റും ശ്രദ്ധേയമാണ്. ഗോകുൽ സുരേഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സായാന വാർത്തകൾ. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി വൈകാതെ തന്നെ റിലീസിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.