യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തു. ലോകം മുഴുവൻ റെക്കോർഡ് റിലീസ് ആയി എത്തിയ ഈ മോഹൻലാൽ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ വിജയം ലക്ഷ്യമാക്കിയാണ് ഇപ്പോൾ കുതിക്കുന്നത്. അത്ര ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് ലൂസിഫർ നേടിയെടുക്കുന്നത്. ലൂസിഫർ റിലീസിനോട് അനുബന്ധിച്ചു പൃഥ്വിരാജ് സുകുമാരന് ആശംസകളുമായി മലയാള സിനിമാ ലോകം എത്തിയിരുന്നു. യുവ താരം ദുൽഖർ സൽമാനും പൃഥ്വിരാജിനും ലൂസിഫർ ടീമിനും ആശംസകളുമായി ട്വിറ്ററിൽ എത്തി.
ഈ ചിത്രത്തെ കുറിച്ചുള്ള എല്ലാം ഗംഭീരമായാണ് കാണുന്നത് എന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചു. ദുൽഖറിന് നന്ദി പറഞ്ഞു മറുപടി കൊടുത്ത പൃഥ്വിരാജ്, ദുൽഖറും മമ്മുക്കയും ഈ ചിത്രം കാണാൻ താൻ കാത്തിരിക്കുകയാണ് എന്നും പറയുന്നു. ഏതായാലും മോഹൻലാൽ നായകനായ ലൂസിഫർ മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ചു കഴിഞ്ഞു. അതിഗംഭീരം എന്ന അഭിപ്രായം ആണ് കേരളം മുഴുവൻ ഇപ്പോൾ പരക്കുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പുകൾ ആയി കഴിഞ്ഞു. ഒരു മോഹൻലാൽ ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിയാൽ പിന്നീട് അത് റെക്കോർഡുകൾ തകർക്കും എന്ന സത്യം ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമാണ് ലൂസിഫർ ഇപ്പോൾ തീയേറ്ററുകളിൽ നടത്തുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. ഒരു അതിഥി വേഷത്തിൽ പൃഥ്‌വിരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടും ഉണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.