മലയാളത്തിന്റെ പ്രിയ യുവ താരമായ ദുൽഖർ സൽമാനിപ്പോൾ കുറുപ്പ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ദുൽഖർ അഭിനേതാവായി അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്. ദുൽഖറിനൊപ്പം ഇന്ദ്രജിത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ടോവിനോ തോമസ് എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം ഈദ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ദുൽഖർ സൽമാൻ കന്നഡ സൂപ്പർ താരം റോക്കിങ് സ്റ്റാർ യാഷിനൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അത് വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്യുകയാണ്. കുറുപ്പ് റോക്കി ഭായിയെ കണ്ടപ്പോൾ എന്ന് പറഞ്ഞാണ് ദുൽഖർ സൽമാൻ ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കെ ജി എഫ് എന്ന ചിത്രത്തിലെ റോക്കി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടേയും ഇഷ്ട താരമായി യാഷ് മാറിയിരുന്നു.
യാഷിനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം തന്റെ മനസ്സിനെ സ്പർശിച്ചുവെന്നും ദുൽഖർ പറയുന്നു. കുറുപ്പിന്റെ അടുത്ത ഷെഡ്യൂളിൽ വീണ്ടും യാഷിനെ കാണാൻ സാധിക്കുമെന്ന് കരുതുന്നു എന്നും കെ ജി എഫ് രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്നും ദുൽഖർ പറഞ്ഞു. കെ ജി എഫ് രണ്ടാം ഭാഗം ഈ വർഷം റിലീസ് ചെയ്യും. ദുൽഖർ സൽമാൻ അഭിനയിച്ച പുതിയ ചിത്രമായ വരനെ ആവശ്യമുണ്ട് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശി തുടങ്ങി ഒരു വലിയ താര നിര തന്നെയണിനിരക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും നിർമ്മിച്ചത് ദുൽഖർ സൽമാനുമാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.