ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിക്കഴിഞ്ഞു. മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനോടകം തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, കീർത്തി സുരേഷ് എന്നിവരാണ്. തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം കണ്ടതിനു ശേഷമുള്ള അഭിപ്രായം ഇവർ രേഖപ്പെടുത്തിയത്.
രേഖാചിത്രത്തിന്റെ ആവേശകരമായ കഥ, അതിലെ നൊസ്റ്റാൾജിക് ഘടകങ്ങൾ, ശക്തമായ പ്രകടനങ്ങൾ എന്നിവയാണ് ദുൽഖർ സൽമാൻ എടുത്തു പറഞ്ഞ് അഭിനന്ദിച്ചത്. ആസിഫ് അലിയുടെ അർപ്പണബോധത്തെ അഭിനന്ദിച്ച ദുൽഖർ, കഥാപാത്രത്തിൻ്റെ നിരാശയും വേദനയും പ്രേക്ഷകരുടെ മനസ്സുകളിലെത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ പ്രശംസിച്ചു. അതുപോലെ മികച്ച പ്രകടനം നടത്തിയ അനശ്വര രാജൻ, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ എന്നിവക്കും ദുൽഖറിന്റെ അഭിനന്ദനം ലഭിച്ചു.
എഴുത്ത്, പ്രകടനം, മേക്കിങ് എന്നിവയിൽ രേഖാചിത്രം പുലർത്തുന്ന മികവാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. ആധുനിക മലയാള സിനിമയുടെ പ്രതിഭയെ രേഖാചിത്രത്തിലൂടെ രേഖപ്പെടുത്തുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയതും സവിശേഷവുമായ ഒരു കാഴ്ചാനുഭവമാണ് ചിത്രം നൽകുന്നതെന്നും നിർബന്ധമായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രമെന്നും അദ്ദേഹം രേഖാചിത്രത്തെ വിശേഷിപ്പിക്കുന്നു. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും അസാധാരണമായ പ്രകടനങ്ങളെ പ്രശംസിച്ച വിനീത്, അത്തരമൊരു ആകർഷകമായ സിനിമാ അനുഭവം നൽകിയതിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
തന്നെ അമ്പരപ്പിച്ച ചിത്രമാണ് രേഖാചിത്രമെന്നാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടി കീർത്തി സുരേഷ് പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥ, രചനാ രീതി, പ്രകടനങ്ങൾ തുടങ്ങി തന്നെ ഞെട്ടിച്ച ഓരോ കാര്യത്തെ കുറിച്ചും എടുത്തു പറഞ്ഞു തന്നെ കീർത്തി സുരേഷ് അഭിനന്ദിച്ചു. അനശ്വര രാജന്റെ പ്രകടനത്തെ ഏറെ പ്രശംസിച്ച കീർത്തി, ഒരു നടൻ എന്ന നിലയിൽ ആസിഫ് അലി തന്റെ പ്രകടനത്തിൽ പുലർത്തുന്ന സൂക്ഷ്മതയെയും തിരഞ്ഞെടുപ്പുകളെയും പ്രശംസിക്കുകയും ചെയ്തു. അതോടൊപ്പം ഇത്തരമൊരു ശ്രദ്ധേയമായ പ്രോജക്റ്റ് സൃഷ്ടിച്ചതിന് മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചിത്രത്തിന്റെ വിജയത്തിൽ തന്റെ അഭിമാനം പങ്കു വെക്കുകയും ചെയ്തു താരം.
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി’ ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മികച്ച തിരക്കഥക്കൊപ്പം ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.