നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ സെറ്റിൽ അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വലിയ വാർത്ത ആയി മാറിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത മറ്റൊരു വാർത്ത കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, യുവതാരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന റിപ്പോർട്ട് നേരത്തെ തന്നെ വന്നിരുന്നു. അത്കൊണ്ട് തന്നെ ഈ വമ്പൻ താരങ്ങളുടെ അതിഥി വേഷം, ഈ യൂണിവേഴ്സിലെ അടുത്ത ചിത്രങ്ങളിലേക്കുള്ള ലീഡ് കൊടുക്കുന്ന തരത്തിൽ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
നിമിഷ് രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചത് ശാന്തി ബാലചന്ദ്രനാണ്. എഡിറ്റർ – ചമൻ ചാക്കോ. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഡൊമിനിക്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.