മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്ദമാണ് ഉള്ളത്. അത് ദിനം പ്രതി വർധിച്ചു കൊണ്ടുമിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുതിയ ഒരു നേട്ടം കൂടി ഉണ്ടാക്കിയിരിക്കുകയാണ് ദുൽഖർ. ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുല്‍ഖര്‍ സൽമാൻ എന്ന വാർത്തയാണ് വരുന്നത്. പത്തു മില്യൺ ഫോള്ളോവെഴ്സിനെ ആണ് ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് നേടിയിരിക്കുന്നത്. 4.4 മില്യണ്‍ ഫോളോവര്‍മാരാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മോഹന്‍ലാലിനുള്ളത്. അതുപോലെ 3 മില്യണാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം. പത്തു മില്യൺ ഫോളോവെർസ് ആയതോടെ, ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവെർസ് ഉള്ള തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനവും ദുൽഖർ സൽമാൻ സ്വന്തമാക്കി. തെന്നിന്ത്യയിൽ ഒന്നാം സ്ഥാനത്ത് 15 മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍ ആണ് ഉള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്‌സുമായി വിജയ് ദേവരകൊണ്ടയാണ് അല്ലുവിന് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്.
മലയാളത്തിലെ മറ്റു യുവ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, നിവിൻ പോളി എന്നിവരെല്ലാം ഇൻസ്റ്റാഗ്രാമിൽ ദുൽഖറിന് പുറകിൽ ആണ്. എന്നാൽ ഫേസ്ബുക്, ട്വിറ്റെർ പ്ലാറ്റ്‌ഫോമുകളിൽ മോഹൻലാൽ ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 7.2 മില്യൺ ആണ് മോഹൻലാലിന്റെ ഫേസ്ബുക് ഫോളോവെർസ് എങ്കിൽ ദുൽഖറിന് അത് 6.7 ആണ്. ട്വിറ്റെറിൽ 6.5 മില്യൺ ഫോളോവെർസ് ആണ് മോഹൻലാലിന് ഉള്ളതെങ്കിൽ ദുൽഖറിന് 2.2 മില്യൺ ആണുള്ളത്. മമ്മൂട്ടിക്ക് ഫേസ്ബുക്കിൽ അഞ്ചു മില്യണും ട്വിറ്ററിൽ 1.4 മില്യണും ആണ് ഫോളോവെഴ്സിന്റെ എണ്ണം. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ തമിഴ് ചിത്രമായ ഹേ സിനാമിക ആയിരുന്നു ദുൽഖറിന്റെ പുതിയ റിലീസ്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് എന്ന ദുൽഖർ ചിത്രം ഒറ്റിറ്റി റിലീസ് ആയി മാർച്ച് പതിനെട്ടിന് സോണി ലൈവിലും എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.