Dulquer salmaan too wished a Happy Birthday for Mohanlal
ഇന്ത്യൻ സിനിമയുടെ വിസ്മയ താരമായ മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നു മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും എത്തി. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ലാലേട്ടന് ആശംസകൾ അറിയിച്ചു കൊണ്ട് ദുൽഖർ സൽമാൻ പോസ്റ്റ് ഇട്ടതു. രാവിലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടിയും തന്റെ പ്രീയപ്പെട്ട ലാലുവിന് ജന്മദിന ആശംസകളുമായി എത്തിയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ലാലേട്ടന് ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ജന്മദിനം നേരുന്നു എന്നും ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ അദ്ദേഹത്തിന് വലിയ വിജയങ്ങളും മികച്ച ആരോഗ്യവും നിറഞ്ഞതു ആയിരിക്കട്ടെ എന്നും ദുൽഖർ സൽമാൻ ആശംസിച്ചു. ഈ അടുത്തിടെ തന്റെ വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ദുൽഖർ വാചാലനായിരുന്നു.
അവരുടെ സൗഹൃദം കണ്ടാൽ ആരും കൊതിച്ചു പോകും എന്നും അത്രമാത്രം വലിയ സ്നേഹമാണ് അവർ ഷെയർ ചെയ്യുന്നത് എന്നും ദുൽഖർ പറയുന്നു. വാക്കുകൾക്കതീതമായി അവർ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് അവരുടെ പേരിൽ ആരാധകർ വഴക്കു കൂടുന്നത് എന്നും ദുൽഖർ സൽമാൻ ചോദിച്ചിരുന്നു. ദുൽഖറിന്റെ പുതിയ റിലീസ് ആയ ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേരും മോഹൻലാൽ എന്നായിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. മോഹൻലാൽ- ദുൽഖർ സൽമാൻ എന്നിവർ വെള്ളിത്തിരയിൽ ഒന്നിച്ചാൽ അത് മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തി കുറിക്കും എന്നുറപ്പാണ്. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലുമായും വലിയ സൗഹൃദം പങ്കിടുന്ന ആളാണ് ദുൽഖർ സൽമാൻ. ചെറുപ്പം മുതലേ സുഹൃത്തുക്കളായ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനും പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.