ദുൽകർ സൽമാൻ നായകനായെത്തുന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോ. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വരുന്ന സെപ്തംബര് മാസത്തിൽ വമ്പൻ റിലീസായി കേരളത്തിലും തമിഴ് നാട്ടിലും എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാല് കഥകൾ പറയുന്ന ഒരു ആന്തോളജി മൂവി ആണ് സോളോ. ദുൽകർ സൽമാൻ തന്നെയാണ് ആ നാല് കഥകളിലെയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നാല് വ്യത്യസ്ത ലുക്കുകളിൽ ആണ് ദുൽകർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ നാല് ലുക്കുകളും കൂടി ചേർന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് ദുൽകർ സൽമാന്റെ ജന്മദിനം പ്രമാണിച്ചു സോളോയുടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മാത്രമല്ല അതിനോടൊപ്പം ചിത്രത്തിന്റെ ആദ്യ ടീസറും അവർ പുറത്തു വിട്ടിട്ടുണ്ട്. ടീസറിന് ഗംഭീര സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ഈ ചിത്രത്തിൽ ദുൽഖറിന് നാല് നായികമാർ ആണുള്ളത്. അന്യ ഭാഷാ നടിമാരാണ് ഈ ചിത്രത്തിലെ ദുല്കറിന്റെ നായികാ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സായി ധൻസിക , ശ്രുതി ഹരിഹരൻ, നേഹ ശർമ്മ, ആർത്തി വെങ്കിടേഷ് എന്നിവരാണ് ആ നാല് നായികമാർ.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പ്രണയത്തിനൊപ്പം സസ്പെന്സിനും പ്രാധാന്യം നൽകുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ എന്ന നിലയിൽ തന്നെയാണ് ബിജോയ് നമ്പ്യാർ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
സുഹാസിനി, നാസ്സർ, മനോജ് കെ ജയൻ, ഡിനോ മൊറീയ, സൗബിൻ ഷാഹിർ , ആൻസൺ പോൾ , പാർത്ഥിപൻ, ജോൺ വിജയ്, സായി തമൻഹാങ്കർ ,പ്രകാശ് ബെലവാദി , ആൻ അഗസ്റ്റിൻ, ദീപ്തി സതി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണെന്നറിയുന്നു.
ബിജോയ് നമ്പ്യാർ തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ബിജോയ് നമ്പ്യാരും എബ്രഹാം മാത്യുവും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.. ചിലപ്പോൾ ഈ ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ വേർഷനും പ്രദര്ശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം .
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
This website uses cookies.