മലയാളത്തിലെന്ന പോലെ തമിഴിലും ഏറെ പ്രശസ്തനായ യുവ താരമാണ് ദുൽഖർ സൽമാൻ. മണി രത്‌നം സംവിധാനം ചെയ്ത ഓകെ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖറിന്റെ തൊട്ടു മുൻപത്തെ തമിഴ് റിലീസായ കണ്ണും കണ്ണും കൊള്ളയ് അടിത്താലും ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. ഇപ്പോൾ ദുൽഖർ ചെയ്തു കൊണ്ടിരിക്കുന്നതും ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രമാണ്. ലോക്ക് ഡൌൺ ആയതിനാൽ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ തമിഴിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ തന്നെയാണ് ദുൽഖർ തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായി കമൽ ഹാസന്റെ അവൾ അപ്പടി താൻ എന്ന ക്ലാസിക് ചിത്രം നാല്പത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി തമിഴിൽ ഒരുങ്ങുമ്പോൾ അതിൽ ദുൽഖർ ആണ് നായകനെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഹരി വെങ്കടേശ്വരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ റീമേക്കിൽ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമൽ ഹാസനും രജനികാന്തും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് അവൾ അപ്പടി താൻ. ഇതിൽ കമൽ ഹാസന്റെ വേഷം ദുൽഖർ സൽമാനും രജനികാന്തിന്റെ വേഷം സിമ്പുവും ചെയ്യുമെന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നത്. സി രുദ്രയ്യ ആണ് ഈ ചിത്രം നാല്പത്തിരണ്ടു വർഷം മുൻപ് സംവിധാനം ചെയ്തത്. അതിൽ ശ്രീപ്രിയ ചെയ്ത നായികാ വേഷമാണ് റീമേക്കിൽ ശ്രുതി ഹാസൻ ചെയ്യുക. നായികാ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് അവൾ അപ്പടി താൻ. ബദ്രി വെങ്കടേഷ് നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പഴയ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും ഇതിന്റെ റീമേക് അവകാശം വാങ്ങിക്കാനുള്ള ശ്രമത്തിലാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.