Oru Yamandan Premakadha Movie
ദുൽഖറിനെ നായകനാക്കി നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാന്റെ മലയാളത്തിലെ വലിയൊരു തിരിച്ചു വരവിനായാണ് സിനിമ പ്രേമികൾ എല്ലാവരും കാത്തിരിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ മഹാനടിയിലെ ജമിനി ഗണേശന്റെ പ്രകടനത്തിന് ഒരുപാട് പ്രശംസകൾ താരത്തെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ സോളോയ്ക്ക് ശേഷം താരത്തിന്റെ ഒരു മലയാള ചിത്രവും ഇതുവരെ പ്രദർശനത്തിനെത്തിയിട്ടില്ല. റിലീസിന് ഒരുങ്ങുന്ന തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംയുക്ത വർമ്മയും അരവിന്ദന്റെ അതിഥികൾ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നിഖില വിമലുമാണ് ദുൽഖറിന്റെ നായികമാരായി പ്രത്യക്ഷപ്പെടുന്നത്. കോമഡി, റൊമാൻസ് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായിട്ടാണ് ഒരു യമണ്ടൻ പ്രേമകഥ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ദുൽഖറിന്റെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായാണ് ദുൽഖർ സെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളിലും ഒരു ലോക്കൽ മലയാളി പരിവേഷത്തിലാണ് കാണാൻ സാധിക്കുക. കൂടുതലും സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖറിനെ മലയാളികൾ കണ്ടിട്ടുള്ളത്, എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ടി-ഷർട്ടും, കള്ളിമുണ്ടുമാണ് ചിത്രത്തിൽ താരത്തിന്റെ പ്രധാന വേഷം. വളരെ സസ്‌പെൻസ് നിറഞ്ഞ ഒരു കഥാപാത്രമാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ കരിയറിൽ തന്നെ ഇതുവരെ ആരും കാണാത്ത ഒരു വേഷപകർച്ചയും കഥാപാത്രത്തെയും ചിത്രത്തിൽ കാണാൻ സാധിക്കും. കൊച്ചിയിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് ഹാസ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഈ വർഷം ക്രിസ്തുമസിന് ചിത്രം പ്രദർശനത്തിനെത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.