ദുൽഖർ സൽമാനെ നായകനാക്കി ടിനു പാപ്പച്ചൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും ഈ അടുത്ത് പ്രഖ്യാപിച്ചിരുന്നു. ആ ചിത്രം വൈകുമെന്നും ദുൽഖർ ചിത്രം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മോഹൻലാൽ ചിത്രം വരുന്നതിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഈ സമയത്താണ് ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഏറ്റവും പുതിയ വാർത്തകളും പുറത്തുവന്നത്. മാസ്സ് ആക്ഷൻ പരിവേഷത്തിലായിരിക്കും ദുൽഖർ ചിത്രത്തിൽ എത്തുകയെന്നും റിപ്പോർട്ടുകൾ.
നിലവിൽ ടിനു പാപ്പച്ചനും ഉൾപ്പെട്ട ലിജോ ജോസ് പെലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിനു ശേഷം ആയിരിക്കും ദുൽഖർ ചിത്രം ആരംഭിക്കുകയെന്നാണ് പുതിയ വാർത്തകൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ദുൽഖർ സൽമാൻ ഇപ്പോൾ കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണത്തിലാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായാണ് പുറത്തിറങ്ങുന്നത്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ആക്ഷനേറെ പ്രാധാന്യമുള്ള ചിത്രം നിർമ്മിക്കുന്നത്.
മെഗാസ്റ്റാർ മോഹൻലാലിനെയും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളത്തിലിപ്പോൾ പ്രേക്ഷകർ സ്വീകരിച്ച ക്രൗഡ് പുള്ളറും ദുൽഖർ തന്നെയാണ്. അതുകൊണ്ടുതന്നെ ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളിലും ആരാധകർക്ക് വലിയ രീതിയിലുള്ള പ്രതീക്ഷയാണുള്ളത്. നടൻ പാൻ ഇന്ത്യൻ ലെവലിലേക്ക് വളർന്നതും വളരെ പെട്ടെന്നാണ്. അതേസമയം ടിനു പാപ്പച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ചാവേർ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.