കോവിഡിന്റെ ഒമിക്രോൺ വകഭേദം പടരുന്നതിനാൽ ജനുവരി ആദ്യവാരത്തിലും രണ്ടാം വാരത്തിലും റിലീസ് ചെയ്യേണ്ടിയിരുന്ന ഒട്ടേറെ വമ്പൻ ചിത്രങ്ങൾ ആണ് റിലീസ് മാറ്റിയത്. തീയേറ്ററുകളിൽ കപ്പാസിറ്റി കുറച്ചതും, സെക്കന്റ് ഷോകൾ വേണ്ടെന്നു വെച്ചതും മുതൽ, ചില സ്ഥലങ്ങളിൽ തീയേറ്ററുകൾ അടച്ചിട്ടത് വരെ അതിനു കാരണമായി മാറി. എപ്പോൾ വേണമെങ്കിലും ഭാഗികമായ ഒരു ലോക്ക് ഡൌൺ എങ്കിലും വന്നേക്കാം എന്ന അവസ്ഥ നിലനിൽക്കുന്നതും ഈ തീരുമാനങ്ങൾക്കു പിന്നിലുള്ള കാരണമാണ്. എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ, പ്രഭാസ് ചിത്രം രാധേ ശ്യാം, തല അജിത് ചിത്രം വലിമൈ, അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളാണ് മാറ്റിയതിൽ വലിയ ചിത്രങ്ങൾ. എന്നാൽ അപ്പോഴൊന്നും മലയാള ചിത്രങ്ങൾ റിലീസ് മാറ്റിയിരുന്നില്ല. സൂപ്പർ ശരണ്യ, രണ്ടു എന്നീ ചിത്രങ്ങൾ ജനുവരി ഏഴിന് കേരളത്തിൽ റിലീസ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ, ജനുവരി പതിനാലിന് റിലീസ് ചെയ്യാനിരുന്ന ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് റിലീസ് മാറ്റി എന്ന് ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുകയാണ്. ദുൽഖർ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസും രചിച്ചത് ബോബി- സഞ്ജയ് ടീമും ആണ്. ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം പുതിയ വർഷത്തിലെ മലയാളത്തിലെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു. ദുൽഖർ അഭിനയിക്കുന്ന ആദ്യത്തെ പോലീസ് വേഷം എന്ന പ്രത്യേകതയും ഈ ചിത്രത്തിലെ നായക കഥാപാത്രത്തിന് ഉണ്ടായിരുന്നു. സല്യൂട്ട് കൂടാതെ ഇനി ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം, പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, ടോവിനോ തോമസ് ചിത്രം നാരദൻ എന്നിവയും റിലീസ് മാറ്റുമോ എന്ന ആശങ്കയിലാണ് മലയാള സിനിമ പ്രേമികൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.