മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. ഇപ്പോൾ ഷെഡ്യൂൾ ബ്രേക്ക് ആയി ഇരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ, ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്ന നടൻ പ്രമോദ് വെളിയനാട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കിംഗ് ഓഫ് കൊത്തയെ കുറിച്ച് മനസ്സ് തുറന്നത്. താൻ ഇതിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു വേഷമാണ് ചെയ്യുന്നതെന്നും, ദുൽഖറിന് 100 കൈയ്യടി കിട്ടിയാൽ പത്തെണ്ണം താൻ എടുക്കുമെന്നും പ്രമോദ് പറയുന്നു. ദുൽഖറിന്റെ എതിരെ നിൽക്കുന്ന കഥാപാത്രമാണ് താൻ ചെയ്യുന്നതെന്നും ബ്രഹ്മാണ്ഡ റോളാണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിഗംഭീരമായ സെറ്റുകളാണ് ഈ ചിത്രത്തിന്റേതെന്നും എങ്ങും തൊടാൻ പോലും പറ്റില്ലെന്നും പ്രമോദ് വിശദീകരിക്കുന്നു. ആ പടം കണ്ടാൽ ഞെട്ടുമെന്നും, ഭയങ്കര പരിപാടിയാണ് എന്നും പ്രമോദ് കൂട്ടിച്ചേർക്കുന്നുണ്ട്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് രചിച്ചതും ഈ ചിത്രത്തിന്റെ രചയിതാവായ അഭിലാഷ് എൻ ചന്ദ്രനാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.