[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് രുദ്ര രാമചന്ദ്രന്‍ ..

ഒരിക്കൽ കൂടി പ്രതീക്ഷകൾ കൂട്ടുന്ന ടീസറുമായി എത്തിയിരിക്കുകയാണ് സോളോ ടീം. ഇന്നലെ പുറത്തിറങ്ങിയ സോളോയിലെ രുദ്ര ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യുവ താരം ദുൽകർ സൽമാൻ പ്രശസ്ത സംവിധായകൻ ബിജോയ് നമ്പ്യാർക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് നാല് കഥകൾ പറയുന്ന ആന്തോളജി ചിത്രമായ സോളോ. അതിലെ ദുൽകർ അവതരിപ്പിക്കുന്ന നാല് കഥാപാത്രങ്ങളിൽ ഒന്നാണ് ആർമി ഓഫീസർ രുദ്ര. ആ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ടീസർ ആണ് ഇപ്പോൾ ഇറക്കിയത്. ദുൽകർ നാല് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതുപോലെ തന്നെ ആദ്യ ടീസറും ദുൽഖറിന്റെ ജന്മദിനത്തിൽ പുറത്തു വിട്ടിരുന്നു. അതും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോളോ ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ പ്രദർശനത്തിന് എത്തും.

തമിഴിലും മലയാളത്തിലും ആയൊരുക്കിയിട്ടുള്ള ഈ ദ്വിഭാഷാ ചിത്രം വമ്പൻ റിലീസിനു ആണ് ഒരുങ്ങുന്നത്. ഈ വരുന്ന പൂജ ഹോളിഡേയ്‌സിന്റെ ഭാഗമായിട്ടായിരിക്കും സോളോ റിലീസ് ചെയ്യുന്നത്. തമിഴിൽ നിന്നും കന്നടയിൽ നിന്നും ബോളിവുഡിൽ നിന്നുമെല്ലാമുള്ള നിരവധി നടീനടന്മാർ ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

മനോജ് കെ ജയൻ, സൗബിൻ ഷാഹിർ , ആൻ അഗസ്റ്റിൻ, തമിഴ് നടൻ നാസ്സർ, ബോളിവുഡ് നടൻ ഡിനോ മോറിയ , നടിമാരായ ധൻസിക, നേഹ ശർമ്മ , സായി തമൻഹാൻകാർ, ശ്രുതി ഹരിഹരൻ , പ്രകാശ് ബെലവാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള ഒരു കൂട്ടം പ്രശസ്ത മ്യൂസിക് ബാൻഡുകളും സംഗീതജ്ഞരും കൂടി ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ 12 ഗാനങ്ങൾ ഉണ്ടെന്നാണ് സൂചനകൾ . ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. ശൈതാൻ, ഡേവിഡ്, വസീർ എന്നീ ചിത്രങ്ങൾ ആണ് ബിജോയ് നമ്മുക്ക് മുൻപേ സമ്മാനിച്ച ചിത്രങ്ങൾ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.