ഒരിക്കൽ കൂടി പ്രതീക്ഷകൾ കൂട്ടുന്ന ടീസറുമായി എത്തിയിരിക്കുകയാണ് സോളോ ടീം. ഇന്നലെ പുറത്തിറങ്ങിയ സോളോയിലെ രുദ്ര ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യുവ താരം ദുൽകർ സൽമാൻ പ്രശസ്ത സംവിധായകൻ ബിജോയ് നമ്പ്യാർക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് നാല് കഥകൾ പറയുന്ന ആന്തോളജി ചിത്രമായ സോളോ. അതിലെ ദുൽകർ അവതരിപ്പിക്കുന്ന നാല് കഥാപാത്രങ്ങളിൽ ഒന്നാണ് ആർമി ഓഫീസർ രുദ്ര. ആ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ടീസർ ആണ് ഇപ്പോൾ ഇറക്കിയത്. ദുൽകർ നാല് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതുപോലെ തന്നെ ആദ്യ ടീസറും ദുൽഖറിന്റെ ജന്മദിനത്തിൽ പുറത്തു വിട്ടിരുന്നു. അതും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോളോ ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ പ്രദർശനത്തിന് എത്തും.
തമിഴിലും മലയാളത്തിലും ആയൊരുക്കിയിട്ടുള്ള ഈ ദ്വിഭാഷാ ചിത്രം വമ്പൻ റിലീസിനു ആണ് ഒരുങ്ങുന്നത്. ഈ വരുന്ന പൂജ ഹോളിഡേയ്‌സിന്റെ ഭാഗമായിട്ടായിരിക്കും സോളോ റിലീസ് ചെയ്യുന്നത്. തമിഴിൽ നിന്നും കന്നടയിൽ നിന്നും ബോളിവുഡിൽ നിന്നുമെല്ലാമുള്ള നിരവധി നടീനടന്മാർ ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.
മനോജ് കെ ജയൻ, സൗബിൻ ഷാഹിർ , ആൻ അഗസ്റ്റിൻ, തമിഴ് നടൻ നാസ്സർ, ബോളിവുഡ് നടൻ ഡിനോ മോറിയ , നടിമാരായ ധൻസിക, നേഹ ശർമ്മ , സായി തമൻഹാൻകാർ, ശ്രുതി ഹരിഹരൻ , പ്രകാശ് ബെലവാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള ഒരു കൂട്ടം പ്രശസ്ത മ്യൂസിക് ബാൻഡുകളും സംഗീതജ്ഞരും കൂടി ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ 12 ഗാനങ്ങൾ ഉണ്ടെന്നാണ് സൂചനകൾ . ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. ശൈതാൻ, ഡേവിഡ്, വസീർ എന്നീ ചിത്രങ്ങൾ ആണ് ബിജോയ് നമ്മുക്ക് മുൻപേ സമ്മാനിച്ച ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.